
തൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനും പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനും വീണ്ടും വിലക്ക്.തൃശ്ശൂര്‍ ജില്ലാ കളക്ടർ നൽകിയ നാട്ടാന നിരീക്ഷണ സമിതിയുടെ നിഗമനത്തെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് ആനയെ എഴുന്നള്ളിക്കുന്നത് തടഞ്ഞത്.പാലക്കാട്, തൃശൂർ ജില്ലകളിൽ എഴുന്നള്ളിക്കുന്നതിന് തൃശൂർ ജില്ലാ നാട്ടാന നിരീക്ഷണസമിതി നല്കിയ അനുമതി റദ്ദാക്കണമെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആണ് നിർദ്ദേശം നല്‍കിയത്.
2019ൽ ഗുരുവായൂർ കോട്ടപ്പടിയിലെ വിലക്കിന് ശേഷം ഇക്കഴിഞ്ഞ 11നാണ് വിലക്ക് നീക്കി തൃശൂർ, പാലക്കാട് ജില്ലകളിൽ എഴുന്നെള്ളിപ്പിന് കർശന ഉപാധികളോടെ അനുമതി നൽകിയത്.ആനയുടെ കാഴ്ചയ്ക്കുള്ള തകരാറുകൾ മൂടിവെച്ചതിനെക്കുറിച്ച് വിശദീകരണം നൽകണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സബ്സ്ക്രൈബ് ദി വോക്സ് ജേർണൽ Youtube Channel