ലഡാക്കിലെ ഗൽവാന് താഴ്വരയിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഘർഷത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിതീകരിച്ച് ചൈന.വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട ചൈന കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെയും പേരുകൾ പുറത്തു വിട്ടു. ഇതുവരെ സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് ആൾനാശമുണ്ടായെന്ന് ചൈന വെളിപ്പെടുത്തിയിരുന്നില്ല.നേരത്തെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) കമാൻഡിങ് ഓഫിസറുടെ മരണം ചൈന സ്ഥിരീകരിച്ചിരുന്നു. മറ്റു നാലുപേരുടെ പേരുകൾ കൂടിയാണ് ചൈന ഇപ്പോൾ പുറത്തുവിട്ടത്.പിഎൽഎ കമാൻഡർ ക്വി ഫാബോവ, ചെൻ ഹോങ്ജുൻ, ചെൻ സിയാങ്റോങ്, സിയാവോ സിയുവാൻ, വാങ് ഴൗറാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഘർഷത്തിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നു റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തിരുന്നു. ചൈനീസ് ഭാഗത്ത് നിരവധി ആൾനാശമുണ്ടായതായി റിപ്പോർട്ടുകൾ റഷ്യൻ, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അപകടത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ചൈന തയാറായിരുന്നില്ല.
കഴിഞ്ഞ വർഷം ജൂൺ 15നു രാത്രി ഒരു മുതിർന്ന ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനും മറ്റു രണ്ട് സേനാംഗങ്ങളും കയ്യിൽ ആയുധങ്ങളില്ലാതെ ചൈനയുമായി പട്രോൾ പോയിന്റ് 14ൽനിന്നു പിന്മാറുന്നതു സംബന്ധിച്ച ചർച്ചയ്ക്കായിരുന്നു വരവ്. ചൈനീസ് മേഖലയിലും സമാനമായ സൈനിക ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പ്രതീക്ഷിച്ചത്. എന്നാൽ കാത്തിരുന്നത് ആണി തറച്ച ബേസ് ബോൾ ബാറ്റുകളും ഇരുമ്പു വടികളുമായി ചൈനീസ് സൈനികരായിരുന്നുവെന്നും അവർ ആക്രമണം തുടങ്ങി.
പിന്നാലെ ഇന്ത്യൻ സൈനികരെത്തി ഏറ്റുമുട്ടലായതോടെ ചൈനീസ് ഭാഗത്തുനിന്നുള്ള കല്ലും വടികളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്.
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix