തൃശ്ശൂര്‍: ലക്ഷക്കണക്കിന് താൽക്കാലിക ജീവനക്കാരെ സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്താൻ ഉള്ള ഗൂഡലക്ഷ്യമാണ് പിണറായി വിജയൻ സർക്കാർ നടത്തുന്നത്.സിപിഎമ്മിന്റെ യുവ നേതാക്കളുടെ ഭാര്യമാരെ സ്ഥിരപ്പെടുത്താൻ ഉള്ള തീരുമാനം ലജ്ജാകരം ആണ്.എംപി രാജേഷിന്റെ ഭാര്യക്ക് കാലടി സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നൽകിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്.പബ്ലിക് സര്‍വ്വീസ് കമ്മീഷന് പെണ്ണും പിള്ള സര്‍വ്വീസ് കമ്മീഷനായി മാറി.സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ബിജെപി യുവജനങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തിലുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബന്ധുക്കളെയും പാർട്ടി അനുഭാവികളെയും സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്താൻ ഉള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ കെ സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചത്.
പിണറായി വിജയന് ചെത്തുകാരന്റെ മകനെന്നത് മോശമായ കാര്യമല്ല.ചെത്തുകാരന് എന്നതും അത്ര മോശമുള്ള തൊഴിലല്ല എന്നും അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസിന് മത്സരിക്കാന്‍ താത്പര്യമുണ്ട് എങ്കിൽ അക്കാര്യം പരിഗണിക്കുമെന്നും സുരേന്ദ്രന് കൂട്ടിച്ചേർത്തു.
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix