National Technology

പിഎം വാണി പദ്ധതി കേരളത്തിലും എത്തി: ഇനി സാധാരണക്കാരനും ഇന്‍റെര്‍നെറ്റ് ദാതാവാകാം

രാജ്യത്തെ ഓരോ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വൈഫൈ ഇന്റര്‍നെറ്റ്‌ ദാതാക്കളായി മാറാനുള്ള പ്രൈം മിനിസ്റ്റർ വൈഫൈ ആക്സസ് നെറ്റ്‌വർക് ഇന്റർഫേസ് പദ്ധതി (പിഎം വാണി) കേരളത്തിലുമെത്തി.പൊതു വൈഫൈ നെറ്റ്‌വർക് വഴി അതിവേഗ വൈഫൈ ഇന്റർനെറ്റ് സേവനം രാജ്യവ്യാപകമായി ജനങ്ങളിലേക്ക് എത്തിക്കുകയാണ് പിഎം വാണി പദ്ധതി വഴി കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

മൂന്നു വിഭാഗങ്ങളില്‍ പി എം വാണി പദ്ധതിയുടെ ഭാഗമാകാം .

1. പബ്ലിക് ഡേറ്റ ഓഫിസ് (പിഡിഒ)

2. പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ (പിഡിഒഎ)

3. ആപ്പ് ദാതാക്കൾ

പബ്ലിക് ഡേറ്റ ഓഫിസ് (പിഡിഒ)–

വ്യക്തികൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി ആർക്കും പബ്ലിക് ഡേറ്റ ഓഫിസ് ആയി പ്രവർത്തിക്കാം.ഇവരാണ് തങ്ങളുടെ വൈഫൈ ഹോട്ട്സ്പോട്ടുകൾ വഴി ഇന്റർനെറ്റ് സേവനം പൊതുജനങ്ങൾക്ക് നൽകേണ്ടത്.വൈഫൈ ഹോട്ട്സ്പോട്ടുകളില്‍ പ്രവേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ആപ്പ് വഴി തങ്ങളുടെ വിവരങ്ങൾ നൽകി വൈഫൈ ഉപയോഗിക്കാം.

പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ (പിഡിഒഎ)-

വ്യക്തികൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി പി എം വാണി പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ്‌ സേവനം നല്‍കുന്ന കൂട്ടം പബ്ലിക് ഡേറ്റ ഓഫിസുകളെ ഒരുമിപ്പിക്കുന്ന കേന്ദ്രമാണ് പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ.പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ സ്ഥാപിക്കുന്ന പൊതു നെറ്റ്‌വർക്ക് വഴി തടസ്സമില്ലാത്ത സേവനം ഓരോ പ്രദേശത്തും എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആപ്പ് ദാതാക്കൾ –
ഉപയോക്താക്കൾക്കു വേണ്ടിയുള്ള ആപ്പുകൾ ഡവലപ് ചെയ്യാനാണ് ആപ്പ് ദാതാക്കളെ ക്ഷണിച്ചിരിക്കുന്നത്.ഹോട്ട്സ്പോട്ടുകൾ കണ്ടെത്തുന്നതും കണക്‌ഷൻ നേടുന്നതും ഈ ആപ്പുകൾ വഴിയാകും.

റജിസ്ട്രേഷൻ
2013ലെ കമ്പനീസ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത കമ്പനികള്‍ക്ക് പബ്ലിക്ക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ, ആപ്പ് ദാതാക്കൾ എന്നീ വിഭാഗങ്ങളില്‍ റജിസ്റ്റർ ചെയ്യാം. ഇതോടൊപ്പം ഡിപ്പാർട്മെന്റ് ഓഫ് ടെലികോമിന്റെ റജിസ്ട്രേഷനും ആവശ്യമാണ്‌.

പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ, ആപ് നിർമാതാക്കൾ എന്നീ വിഭാഗങ്ങളിൽ കേരളത്തിൽ റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിപ്പാർട്മെന്റ് ഓഫ് ടെലികോം വകുപ്പിന്‍റെ കൊച്ചിയിലെ നോഡൽ ഓഫിസറെ സമീപിക്കാം. ഫോൺ- 0484 2375299/ 2379800.

‘ദി വോക്‌സ് ജേർണൽ’ ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: