

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ ബിജെപി – എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. കൊടി സ്ഥാപിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരും യൂണിവേഴ്സിറ്റി കോളേജിന് സമീപത്തുണ്ടായിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. കൊടി സ്ഥാപിക്കാനുള്ള ബിജെപി പ്രവര്‍ത്തകരുടെ ശ്രമം എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതാണ് നേരിയ സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തിയതിനാല്‍ സംഘര്‍ഷം അക്രമത്തിലേക്ക് നീങ്ങുന്നത് തടയാനായി. ബിജെപി, എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് സംഭവ സ്ഥലത്തുനിന്ന് നീക്കി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix