തിരുവനന്തപുരം: കോവിഡ് നിർണയത്തിനുനടത്തുന്ന ആന്റിജൻ പരിശോധന അപര്യാപ്തമെന്ന ആരോപണം തള്ളി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് കോവിഡ് ശമനമില്ലാതെ പടരാൻ കാരണം കൃത്യത കുറഞ്ഞ ആന്റിജൻ പരിശോധനയെ അമിതമായി ആശ്രയിച്ചതാണെന്ന് ആരോഗ്യരംഗത്തുള്ളവർ തന്നെയാണ് ആരോപണം ഉന്നയിച്ചത്. ഇത് പ്രതിപക്ഷംകൂടി ഏറ്റെടുത്തതോടെ പ്രതിദിന കോവിഡ് നിർണയ പരിശോധന ഒരു ലക്ഷമാക്കുമെന്നും അതിൽ 75 ശതമാനം കൃത്യതകൂടിയ ആർ.ടി.പി.സി.ആർ. പരിശോധനയായിരിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോഗ്യവകുപ്പ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix