Crime

തമിഴ്നാട്ടില്‍ വാഹന പരിശോധനക്കിടെ എസ്ഐയെ ലോറി ഇടിച്ച് കൊലപ്പെടുത്തി

തൂത്തുക്കുടി: തമിഴ്നാട്ടില്‍ വാഹന പരിശോധനക്കിടെ എസ്ഐ യെ ലോറി ഇടിച്ച് കൊലപ്പെടുത്തി. തൂത്തുക്കുടി സ്റ്റേഷനിലെ എസ്ഐ വി. ബാലുവിനെയാണ് മദ്യപിച്ചു വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് ഡ്രൈവര്‍ ലോറി ഇടിച്ചു കൊലപ്പെടുത്തിയത്. തൂത്തുക്കുടിയില്‍ ലോറി ഡ്രൈവറായ മുരുകവയലും പൊലീസും തമ്മില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വാക്കുതര്‍ക്കമുണ്ടായത്. തട്ടുകടയില്‍ ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ കടയുടമയുമായായിരുന്നു ആദ്യം തര്‍ക്കം. ഇരുവരും തമില്‍ അടിപിടിയിലേക്ക് എത്തിയതോടെ പൊലീസെത്തി അനുനയത്തിന് ശ്രമിച്ചു. അമിതമായി മദ്യപിച്ചിരുന്ന മുരുകവയലിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് മാപ്പ് എഴുതി വാങ്ങിച്ച് വിട്ടയച്ചു.

എന്നാല്‍ രാത്രി പട്രോളിങ്ങിനിടെ ലോറിയുമായി മുരുകവല്‍ വീണ്ടും പൊലീസിന് മുന്നില്‍പ്പെട്ടു. ലോറിയുടെ താക്കോല്‍ എസ്ഐ ബാലു വാങ്ങിയെടുത്തു. രാവിലെ സ്റ്റേഷനിലെത്താനും ആവശ്യപ്പെട്ടു. മദ്യപിച്ച് വാഹനമോടിച്ചതിന് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് മുരുകവയലിനെ എസ്ഐ ശാസിക്കുകയും ചെയ്തു.ശേഷം  എസ്ഐ ബാലുവും കോണ്‍സ്റ്റബിളും ബൈക്കില്‍ മടങ്ങവെ ലോറിയില്‍ മുരുകവയല്‍ പിന്തുടരുകയും ഒറ്റപ്പെട്ട പ്രദേശത്ത് വച്ച് ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എസ്ഐയുടെ ശരീരത്തിലൂടെ ലോറി കയറ്റി. സംഭവസ്ഥലത്ത് വച്ച് തന്നെ എസ്ഐ മരിച്ചു.ഒപ്പമുണ്ടായിരുന്നു പൊലീസുകാരന്‍ പൊന്‍ സുബ്ബയ്യയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ മുരുകവയലിനായി തൂത്തുക്കുടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. എസ്ഐ ബാലുവിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

‘ദി വോക്‌സ് ജേർണൽ’ ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: