
മുംബൈ: മഹാരാഷ്ട്രയിലെ ഗന്ധന്ജിയിലെ കാപ്സി-കോപാരി ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികൾക്ക് ഹാൻഡ് സാനിറ്റൈസർ തുള്ളികൾ നല്‍കിയത്.ഒന്നു മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള പന്ത്രണ്ട് കുട്ടികൾക്കാണ് പോളിയോ വാക്സിന് തുള്ളികൾ നൽകിയത്.എന്നാല്‍ ഇത് സ്വീകരിച്ച കുട്ടികൾക്ക് തലചുറ്റലും ഛർദ്ദിയും അടക്കമുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ സമീപത്തെ വസന്തറാവു സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
70% ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാണ് ആശുപത്രി അധ്കൃതര്‍ വ്യക്തമാക്കുന്നത്.സംഭവത്തില്‍ ജില്ലാപരിഷദ് സിഇഒ യെ നേരിട്ട് സംഭവ സ്ഥലത്തേക്ക് അയച്ചു അന്വേഷണം നടത്തിയ ജില്ല കളക്ടര്‍ എം.ദേവേന്ദർ സിംഗ് ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.വാക്സിന് സമീപം വച്ചിരുന്ന സാനിറ്റൈസർ ബോട്ടിൽ നഴ്സുമാര്‍ തെറ്റിദ്ധരിച്ചാണ് കുട്ടികൾക്ക് നൽകിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് നഴ്സുമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix