
തിരുവനന്തപുരം: ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് സ്ഥലം മാറ്റം. കാസര്‍ഗോഡ് എസ്പി ഡി ശില്പയെ കോട്ടയത്തേക്ക് മാറ്റി. വിജിലന്‍സ് ഇന്റലിജന്‍സ് എസ്പി ഹരിശങ്കര്‍ കാസര്‍ഗോഡ് പൊലീസ് മേധാവിയാകും. വയനാട് എസ്പി ജി പൂങ്കുഴലിയെ തൃശൂരിലേക്ക് മാറ്റി. തൃശൂരിൽ നിന്നും ആർ. വിശ്വനാഥ് പാലക്കാട് എസ്.പിയാവും. ജി ജയദേവ് ആലപ്പുഴ എസ്പിയാകും. തിരുവനന്തപുരം റൂറല്‍ എസ്പിയായി പി കെ മധുവിനെ സ്ഥലം മാറ്റി. അരവിന്ദ് സുകുമാരന്‍ വയനാട് എസ്പിയാകും. വൈഭവ് സക്സേനയെ തിരുവനന്തപുരം ഡിസിപിയാക്കി.
സുജിത് ദാസ്- മലപ്പുറം, യു. അബ്ദുൽ കരീം- എം.എസ്.പി കമാൻഡന്റ്, എൻ . വിജയകുമാർ -സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ബി. അശോക് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ( അഡ്മിൻ എസ്.പി). എന്നിവരെയാണ് മാറ്റിയത്.
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix