
മലപ്പുറം: എടക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും മുന്‍ സെക്രട്ടറയും ഉള്‍പ്പടെ 9 ജീവനക്കാര്‍ക്ക് സസ്പെന്ഷന്. കെട്ടിട നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കിയതില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിലവിലെ പഞ്ചായത്ത് സെക്രട്ടറി തോമസ് ഉമ്മന്‍, മുന്‍ സെക്രട്ടറി രതീദേവി, മുന്‍ അസിസ്റ്റന്‍ഡ് സെക്രട്ടറി മുരളീധരന്, ഹെഡ് ക്ലര്‍ക്ക് സി.ജെ. ജോസ്, സീനിയര്‍ ക്ലാര്‍ക്കുമാരായ സുരേഷ് കുമാര്‍, സുജേഷ്, സ്ഥലം മാറിപ്പോയ സീനിയര്‍ ക്ലാര്‍ക്ക് സുമേഷ്, ഒാഫീസ് അസിസ്റ്റന്‍ഡ് സീമ, പാര്‍ടൈം സ്വീപ്പര്‍ സേതുമാധവന് എന്നിവരാണ് സസ്പെഷനിലായത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് അനുമതി നല്‍കിയതിലും നമ്പറിട്ടതിലും വ്യാപകമായ ക്രമക്കേടാണ് കണ്ടെത്തിയത്. നിലവിലുളളതെല്ലാം ഉദ്യോഗസ്ഥ വീഴ്ചയാണന്നും തെറ്റു വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
പരാതിയെ തുടര്‍ന്ന് പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസിങ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് വീഴ്ച വ്യക്തമായത്. സെക്രട്ടറിയുടെ അഡ്മിന് ഐ.ഡിയും ജീവനക്കാരുടെ ഓ പ്പറേറ്റര് ഐ.ഡിയും ദുരൂപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. വയലും തണ്ണീര്‍ത്തടങ്ങളും നികത്തി നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെല്ലാം അനുമതി നല്‍കിയിട്ടുണ്ട്. എന്‍ജിനീയര്‍മാരുടെ സംഘടനയായ ലെന്‍സ്ഫെഡും പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൂട്ട സസ്പെന്ഷന്. എന്നാല്‍ ഭരണസമിതിയുടെ അനുമതിയോടെയാണ് ക്രമക്കേട് എന്നാരോപിച്ച് എല്‍.ഡി.എഫ് ഗ്രാമപഞ്ചായത്ത് ഒാഫിലേക്ക് മാര്‍ച്ച് നടത്തി.
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix