Covid

കൊവിഡ് വ്യാപനം: കളക്ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. കലക്ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉൾപ്പെടെ പ്രഖ്യാപിക്കാൻ അനുമതി ഉണ്ട്. 

ഇന്ന് രോഗം സ്ഥിരീകരിച്ചത് 5266 പേർക്ക്. ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം 70983 ആയി. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇന്നും പത്തിന് മുകളിലാണ്. ഫെബ്രുവരി മാസം അതി നിർണ്ണായകമെന്നാണ് വിദഗ്ധ സമിതിയും വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും നടപടികൾ എടുക്കാനും ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. സ്ഥിതി വിശകലനം ചെയ്ത് നിരോധനാജ്ഞ ഉൾപ്പെടെ പ്രഖ്യാപിക്കാം. നിർദേശങ്ങൾ പാലിക്കാത്തവർക്ക് എതിരെ നടപടി എടുക്കാം. മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ ആക്കി തിരിച്ചു നിയന്ത്രണങ്ങൾ കർശനമാക്കാനും അനുമതി ഉണ്ട്. 

ഇതിനിടെ ഗുണനിലവാര പ്രശ്നം ഉയർന്നതോടെ ആൽപൈൻ കമ്പനിയുടെ ആന്റിജൻ കിറ്റുകൾ ആരോഗ്യ വകുപ്പ് തിരികെ എടുത്തു . പിസിആർ പരിശോധനകളുടെ  കൂട്ടാൻ ലാബുകളിൽ ഷിഫ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും ആരോഗ്യ സെക്രട്ടറി നിർദേശം നൽകി.

‘ദി വോക്‌സ് ജേർണൽ’ ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: