കാസര്‍ഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രമേഷ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍കോട് ആരംഭിക്കും.’സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര യുഡിഎഫ് ഇത്തവണ കേരള പര്യാടന യാത്ര നടത്തുന്നത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകുന്നേരം നാല് മണിക്ക് മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്യും.
എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര, കര്‍ണ്ണാടക മുന്‍മന്ത്രിമാരായ യുടി ഖാദര്‍, വിനയകുമാര്‍ സോര്‍ക്കെ, രാമനാഥ് റായ്, മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ എംകെ മുനീര്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്, യുഡിഎഫ് നേതാക്കളായ പിജെ ജോസഫ്, എഎ അസീസ്, അനൂപ് ജേക്കബ്, സിപി ജോണ്‍, ജി ദേവരാജന്‍, ജോണ്‍ ജോണ്‍, കെ സുധാകരന്, രാജ്മോഹന്‍ ഉണ്ണിത്താന് എന്നിവര്‍ തുടങ്ങിയവരും ജാഥയുടെ ഭാഗമാകും.യാത്ര ഫെബ്രുവരി 22ന് തിരുവനന്തപുരത്തെത്തും. 23നു സമാപന റാലി രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും.
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix