തൃശ്ശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് തൃശ്ശൂരില്‍ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചത്. പടിഞ്ഞാറേകോട്ടയില്‍ നിന്നും ആരംഭിച്ച റാലി ടി എന്‍ പ്രതാപന് എം പി . ഉദ്ഘാടനം ചെയ്തു.
ടി.എന്‍ പ്രതാപന് എം.പി. പടിഞ്ഞാറേകോട്ട മുതല്‍ തെക്കേഗോപുരനടയില്‍ റാലി അവസാനിക്കുന്നതുവരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരം വരെ എം.പി ട്രാക്ടര്‍ ഓടിച്ചു.പരിപാടിയില്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് സുന്ദരന്‍ കുന്നതുള്ളി,ഡിസിസി പ്രസിഡണ്ട് എം.പി വിന്‍സെന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix