
തിരുവനന്തപുരം: നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഉമ്മന്‍ചാണ്ടിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.ഉമ്മൻചാണ്ടിയെ സ്വാഗതം ചെയ്യുകയാണെന്നും, ആരെ വിജയിപ്പിക്കണമെന്ന് നേമത്തെ ജനങ്ങൾ വിലയിരുത്തട്ടെ. ഉമ്മൻചാണ്ടിയല്ല സാക്ഷാൽ രാഹുൽ ഗാന്ധി വന്നാലും ബിജെപിയുടെ ഉരുക്ക് കോട്ടയാണ് നേമം എന്ന് സുരേന്ദ്രൻ പറഞ്ഞു. സുരേന്ദ്രൻ പറഞ്ഞു.
നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണ്, ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ തന്നെ നേമത്ത് നിന്ന് ബിജെപി വിജയിക്കും. എന്നാൽ താൻ മല്‍സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന് പറഞ്ഞു.പുതുപ്പള്ളി വിട്ട് തിരുവനന്തപുരത്ത് മല്‍സരിക്കുമെന്ന പ്രചാരണം നിഷേധിച്ച് ഉമ്മന്‍ചാണ്ടി തന്നെ രംഗത്തെത്തിയിരുന്നു. പുതുപ്പള്ളി വിട്ടൊരു ജീവിതമില്ലെന്നും തെറ്റായ പ്രചാരണങ്ങള്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix