
കൊച്ചി: നിര്‍മ്മാണത്തിലെ അപാകത മൂലം പുതുക്കി പണിയേണ്ടി വന്ന പാലാരിവട്ടം പാലംനിര്മ്മിച്ച കരാര്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പാലം നിര്‍മ്മിച്ച കരാർ കമ്പനി 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് നല്കി.പാലം പുതുക്കി പണിത ചെലവ് ആവശ്യപ്പെട്ടാണ് ആർഡിഎസ് കമ്പനിയ്ക്ക് സർക്കാർ നോട്ടീസ് നല്‍കിയത്. പാലം കൃത്യമായി നിർമ്മിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റി. ഇത് സർക്കാരിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നും, കരാർ വ്യവസ്ഥ അനുസരിച്ച് ആ നഷ്ടം നൽകാൻ കമ്പനിക്ക് ബാധ്യത ഉണ്ടെന്നും സർക്കാർ നോട്ടീസിൽ പറയുന്നു.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ആര്‍ഡിഎസ് കമ്പനിക്കെതിരെ നിലവില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കമ്പനി നടത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.
കൂടാതെ കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കമ്പനിക്ക് സംസ്ഥാനത്തെ യാതൊരു നിര്‍മാണ പ്രവൃത്തികളും നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix