
ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്നു കറിവെച്ചു കഴിച്ച സംഭവത്തില്‍ 5 പേര് അറസ്റ്റിൽ. ആറ് വയസുള്ള ആണ് പുള്ളിപ്പുലിയെയാണ് വനത്തോട് ചേർന്നുള്ള കൃഷിയിടത്തിൽ നിന്ന് കെണിവച്ച് പിടിച്ചത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പുള്ളിപ്പുലിയെ കൊന്നു കറിവെച്ചു ഭക്ഷിച്ച കേസിൽ മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, ബേസിൽ, വി.പി. കുര്യാക്കോസ്, സി.എസ്. ബിനു, സലി കുഞ്ഞപ്പൻ, വടക്കും ചാലിൽ വിന്‍സെന്റ് എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്.

കേസിൽ ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തിൽ കെണി ഒരുക്കി അഞ്ചംഗ സംഘം പുലിയെ പിടി കൂടുകയായിരുന്നു. പുലിയെ കൊന്നു മാംസം സംഘാംഗങ്ങൾ വീതിച്ചെടുത്തു. ഇതു സംബന്ധിച്ച് വനപാലകർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനോദിന്റെ വീട്ടിൽ നിന്ന് പുലിത്തോലും പുലി മാംസംകൊണ്ടുള്ള കറിയും പിടിച്ചെടുത്തു.പുലിയുടെ നഖങ്ങളും പല്ലുകളും വേര്‍പെടുത്തിയ നിലയില്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix