
കൊല്ലം: ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന് നേരെ ആക്രമണം. കാറിന്റെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഗണേഷ് കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി.പ്രതിഷേധക്കാര്‍ക്ക് എതിരെ എംഎല്‍എയുടെ മുന്‍ പിഎ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നു. ഇന്നും അക്രണം ഉണ്ടായ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. എംഎല്‍എ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം പ്രതിഷേധം ഉയര്‍ത്താനാണ് കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും തീരുമാനം.
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix