
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കൂളിംഗ് ഫിലിമും വിൻഡോ കര്ട്ടനുമുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന. ‘ഓപ്പറേഷൻ സ്ക്രീൻ’ എന്ന പേരിലാണ് സംസ്ഥാന വ്യാപക പരിശോധന നടത്തുന്നത്.മുന്‍പേ തന്നെ ഹൈക്കോടതിയും സുപ്രീംകോടതിയും വിധികള്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും വിധികൾ ലംഘിച്ചു കൊണ്ട് സ്വകാര്യ വാഹനങ്ങളെക്കൂടാതെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങളും വിന്‍ഡോ കൂളിംഗ് ഫിലിം, കര്ട്ടൻ എന്നിവ നീക്കം ചെയ്യാതെ നിരത്തിലിറങ്ങുന്നുണ്ടായിരുന്നു.സര്‍ക്കാരിന്റെ ഉള്‍പ്പടെയുള്ള ഇത്തരം നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് ഓപ്പറേഷൻ സ്ക്രീൻ നടപ്പിലാക്കുന്നത്.ഗ്ലാസിൽ കൂളിംഗ് ഫിലിമും , വിൻഡോയിൽ കര്‍ട്ടനിട്ട വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനാണ് ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിൽ നിര്‍ദേശിക്കുന്നത്.