തൃശ്ശൂർ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി ഐ യുടെ സ്ഥാനാർത്ഥി ചർച്ച ഫെബ്രുവരിയിൽ എന്ന് കാനം രാജേന്ദ്രൻ .എൽ ഡി എഫ് യോഗത്തിന് ശേഷം സീറ്റ് ചർച്ചകൾ ആരംഭിക്കും എന്നും സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച മാനദണ്ഡങ്ങൾ തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരിയിൽ ചേരുന്ന പാർട്ടി സ്റ്റേറ്റ് കൗൺസിലിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യും എന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.