തൃശ്ശൂര്‍: കോവിഡ് വാക്സിന് നല്‍കുന്നതിനുള്ള ഡ്രൈ റൺ ജില്ലയില്‍ പൂർത്തിയായി.രാവിലെ 10 മണി മുതല്‍ 12 മണി വരെ ആയിരുന്നു ഡ്രൈ റൺ. ഗവ.മെഡിക്കല്‍ കോളേജിലും അയ്യന്തോള്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രി മേഖലയില്‍ നിന്നുമുള്ള ദയ ആശുപത്രിയിലുമാണ് ഡ്രൈ റണ്‍ നടത്തിയത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും തെരഞ്ഞെടുത്ത 25 പേര്‍ക്ക് വീതമായിരുന്നു ഡ്രെെ റണ്‍.
നാലുപേര്‍ വീതമുള്ള ജില്ലാതല സംഘമാണ് മൂന്നിടങ്ങളിലും വാക്സിന് ഡ്രൈ റണ്ണിന് നേതൃത്വം നല്‍കിയത്. കോ-വിന് സോഫ്റ്റ്വെയറില് ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്തവരാണ് അതാത് ഇടങ്ങളില്‍ വാക്സിന് ഡ്രൈ റണ്ണിനായി എത്തിയത്. മുന്‍ നിശ്ചയപ്രകാരമുള്ള സമയത്ത് വാക്സിന് സ്വീകരിക്കേണ്ട വ്യക്തി ആദ്യം ഒന്നാം വാക്സിനേഷന് ഓഫീസറുടെ അരികില്‍ എത്തുകയും പേരു വിവരങ്ങള്‍ പരിശോധിച്ചശേഷം ആദ്യത്തെ വാക്സിനേഷന് ഓഫീസര്‍ സാനിറ്റൈസര്‍ നല്കി നടപടികള്‍ തുടങ്ങുകയുമായിരുന്നു.
രണ്ടാം വാക്സിനേഷന് ഓഫീസര്‍ വാക്സിന് സ്വീകരിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ മൊബൈലില്‍ വന്ന സന്ദേശവുമായി ഒത്തു നോക്കി. തുടര്‍ന്നാണ് വാക്സിന് നല്‍കിയത്. 30 മിനിറ്റ് നിരീക്ഷണത്തിന് ശേഷമാണ് അടുത്തയാള്‍ക്ക് വാക്സിന് നല്‍കിയത്.
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Follow ‘The Vox Journal’ FB http://bit.ly/2W800BH
Join Whatsapp http://bit.ly/3mh7Cw2
YouTube www.youtube.com/thevoxj