തൃശ്ശൂർ: ഗുരുവായൂരിൽ മാവോയിസ്റ്റ് എത്തിയതായി അജ്ഞാത സന്ദേശം.ഒരു പുരുഷനാണ് മാവോയിസ്റ്റ് സുജാത ഗുരുവായൂരിൽ എത്തിയതായി പോലീസ് കൺട്രോൾ റൂമിൽ ഫോൺ സന്ദേശം നൽകിയത്.
തുടർന്ന് ക്ഷേത്ര പരിസരത്തും ലോഡ്ജുകളിലും പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. വിവരം നൽകിയ വ്യക്തി സുജാതയുടെ ഫോൺ നമ്പറും പോലീസിന് കൈമാറിയിരുന്നു. എന്നാൽ അന്വേഷണത്തിൽ ഈ നമ്പർ അലപ്പുഴയിലാണെന്ന് കണ്ടെത്തി. കുഴൽമന്ദം സ്വദേശിയാണ് തങ്ങളെ വിളിച്ചതെന്നും പോലീസ് വ്യക്തമാക്കി. ഇതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രപരിസരത്ത് സുരക്ഷ ശക്തമാക്കി.