തൃശൂര്‍: കട്ടപ്പുറത്തെ ബസുകളിൽ നിന്നും വരുമാനം കൊണ്ടുവരുമെന്ന് തെളിയിച്ചിരിക്കുകയാണ്. തൃശൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ.ഇതിന്റെ ആദ്യ പടിയായി കണ്ടം ചെയ്ത കെഎസ്ആർടിസി ബസിൽ നിന്നും എൻജിൻ അഴിച്ചെടുത്ത് ബസിന്റെ അകത്തു ബർത്തുകൾ ഒരുക്കി എയർകണ്ടീഷനോടു കൂടിയാണ് ജീവനക്കാർക്കായി ഗംഭീരമായാണ് സജ്ജീകരിച്ചിരിക്കുന്നത്. സംവിധാനം നിലവിൽ വന്നതോടെ വിശ്രമം ആവശ്യമുള്ള ദീർഘദൂര ജീവനക്കാർക്ക് ഇനി ഡിപ്പോയിൽ തന്നെ വിശ്രമിക്കാൻ ആകും.മുൻപ് പഴകി കണ്ടം ചെയ്ത ബസുകൾ ഒരു ലക്ഷം രൂപയ്ക്ക് ആയിരുന്നു പൊളിക്കാൻ കൊടുത്തിരുന്നത്.ഭൂരിഭാഗം ദീർഘദൂര ബസുകളിലും ജീവനക്കാരുടെ ഷിഫ്റ്റ് മാറുന്നത് തൃശ്ശൂരിൽ നിന്നായതിനാലാണ് ഡിപ്പോയിൽ സൗകര്യമൊരുക്കിയതെന്ന് കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു.
ബസുകളുടെ എഞ്ചിൻ നീക്കിയ ശേഷം പുതിയ രൂപത്തിലേക്ക് മാറ്റിയ സംവിധാനത്തിൽ 16 ജീവനക്കാർക്ക് വിശ്രമിക്കാനാകും.എ.സി. മുറികളോടു കൂടിയ ഒരുക്കിയ വിശ്രമ കേന്ദ്രം മില്‍മ അധികൃതര്‍ മിൽമ ബൂത്ത് തുടങ്ങാൻ കെ.സ്.ആർ.ടി.സിയെ സമീപിച്ചു. പ്രതിമാസ വാടക ഇരുപതിനായിരം രൂപ വാടക ഇനത്തിൽ ലഭ്യമാകും.പിന്നാലെ മല്‍സ്യഫെഡ് ഉദ്യോഗസ്ഥരും മീന്വില്പന കേന്ദ്രം തുടങ്ങാന്‍ സമീപിച്ചു. അങ്ങനെ, പഴയ കെ.എസ്.ആര്.ടി.സി. ബസുകള്‍ പൊളിച്ചു വില്ക്കുന്നതിനു പകരം സ്ഥിരം വാടക കിട്ടാവുന്ന സംവിധാനത്തിലേക്ക് മാറിയതോടെ കട്ടപ്പുറത്തെ ബസുകൾ സാമ്പത്തിക സ്രോതസായി മാറുകയായിരുന്നു.
*സ്വതന്ത്ര മാധ്യമപ്രവർത്തന ഉദ്യമമായ ദി വോക്സ് ജേർണൽ ലഭിക്കാന്‍* *Follow ‘The Vox Journal’ FB http://bit.ly/2W800BH**Whatsapp http://bit.ly/3mh7Cw2**Youtube http://bit.ly/37xdf5c*