തൃശ്ശൂര്‍ : തമ്പാന്കടവിനടുത്ത് അറപ്പ ഭാഗത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ പറശ്ശിനിക്കടവ് മുത്തപ്പന് എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. തളിക്കുളം സ്വദേശികളായ കഴപ്പംവീട്ടില് ഇക്ക്ബാല്‍(49), ചെമ്പനാടന്‍ കുട്ടന്(59), പുത്തന്‍ പാറന് സുബ്രഹ്മുണ്യന്‍(60), ചെമ്പനാടന്‍ വിജയന്(58) എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.
ഇന്ന് പുലര്‍ച്ച നാല് മണിക്കാണ് തളിക്കുളം നമ്പിക്കടവില്‍ നിന്ന് നാലും പേരും മത്സ്യബന്ധനത്തിനായി പോയത്. രാവിലെ 8.30 ഓടെ വള്ളം മുങ്ങികൊണ്ടിരിക്കുന്നതായി മത്സ്യതൊഴിലാളികള്‍ കരയിലുള്ളവരോട് ഫോണിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. മത്സ്യതൊഴിലാളികള്‍ക്കായി കടലില്‍ തിരച്ചില്‍ നടക്കുന്നു