തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര വൈറസ് സാന്നിധ്യം കണ്ടെത്തി.അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.നിലവിലെ വൈറസിനെക്കാള്‍ 70 ശതമാനം വ്യാപന ശേഷി കൂടുതലാണ് പുതിയതായി കണ്ടെത്തിയ അതിതീവ്ര വിഭാഗം.ആകെ ആറു കേസുകളാണ് കേരളത്തില്‍ കണ്ടെത്തിയത് .കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നു.
കോഴിക്കോട് 2,ആലപ്പുഴ 2,കോട്ടയം 1,കണ്ണൂര്‍ 1.രോഗികളെല്ലാം ബ്രിട്ടെനില് നിന്നെത്തിയവര്‍.എല്ലാവരെയും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.ഇവരുടെ സമ്പര്‍ക്ക പട്ടിക തയറാക്കിക്കൊണ്ടിരിക്കുന്നു.വിദേശത്ത് നിന്നും എത്തിയവര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണം.വിമാനത്താവളങ്ങളില്‍ കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തി.