ആലപ്പുഴ : കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. അപ്പർകുട്ടനാടൻ മേഖലയായ നെടുമുടി, തകഴി, പളളിപ്പാട്,കരുവാറ്റ, എടത്വ, എന്നിവിടങ്ങളിലാണ് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആലപ്പുഴയിലും കോട്ടയത്തും താറവുകൾ ചത്തത്ത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതായി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവാണ് അറിയിച്ചത്.ഭോപ്പാലിലെ ലാബിൽ പരിശോധിച്ചതിനെ തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. എച്ച്5എൻ8 എന്ന വൈറസ് ബാധ മൂലമായ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എന്നാണ് സ്ഥിരീകരിച്ചത്. ഇൻഫുളവൻസ ടൈപ്പ് എ വിഭാഗത്തിൽപ്പെട്ട വൈറസുകളാണ് എച്ച്5എൻ8. വൈറസ് ബാധമൂലം അപ്പർകുട്ടനാട്ടിൽ 1000-ലേറെ താറാവുകളാണ് ദിവസവും ചാവുന്നത്. കുട്ടനാട്ടിലെ താറാവ് കർഷകൻ കുട്ടപ്പായിയുടെ 20,000ലേറെ താറാവ് കുഞ്ഞുങ്ങളാണ് ഇതിനോടകം ചത്തത്. പള്ളിപ്പാടും സമാനമായ രീതിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ തന്നെ മുൻകൈയെടുത്ത് ഇവരെ നശിപ്പിക്കുവാനും പരിസരം അണുവിമുക്തമാക്കുവാനും ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. ഇതിടൊപ്പം കർഷകർക്ക് സാമ്പത്തിക സഹായവും പ്രഖ്യാപിക്കണമെന്നും ജനപ്രതിനികളും ആവശ്യപ്പെടുന്നു.
അതേസമയം പക്ഷിപ്പനി ഇത് ഇതുവരെ മനുഷ്യരിലേക്ക് പകർന്നിട്ടില്ല എന്നത് ആശ്വാസം പകരുന്നുണ്ട് എങ്കിലും കടുത്ത ജാഗ്രത വേണമെന്ന് ആരോഗൃ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും നശിപ്പിക്കുവാനും ആവശ്യമായ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുവാനുള്ള നടപടികൾ ആരംഭിച്ചതായാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭ്യമായ വിവരം. കോവിഡ് 19, ഷിഗില്ലെ രോഗങ്ങൾ സംസ്ഥാനത്ത് നിലനിൽക്കുന്നതിനിടയിൽ പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതർ കാണുന്നത്. കണ്ണുകള്‍ നീലിച്ചാണ് താറാവുകള്‍ ചാകുന്നത്. വർഷങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ പക്ഷിപ്പനി ബാധിച്ച് കൂട്ടത്തോടെ താറാവുകൾ ചത്തിരുന്നു. 2014,16 വര്‍ഷങ്ങളിലാണ് ഇതിന് മുൻപ് കുട്ടനാട്ടിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്.
*സ്വതന്ത്ര മാധ്യമപ്രവർത്തന ഉദ്യമമായ ദി വോക്സ് ജേർണൽ ലഭിക്കാന്‍* *Follow ‘The Vox Journal’ FB http://bit.ly/2W800BH*
*Whatsapp http://bit.ly/3mh7Cw2*
*Youtube http://bit.ly/37xdf5c*