Kerala

ഒരു നോക്കുകാണാനാവാതെ പ്രിയപ്പെട്ടവർ; അനിൽ പനച്ചൂരാന്‍റെ സംസ്കാര ചടങ്ങുകൾ നടത്തി

ആലപ്പുഴ : ഒരു തലമുറയാകെ നെഞ്ചിലേറ്റിയ പ്രണയകവിയ്ക്ക് മലയാളക്കര വിടചൊല്ലി. കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ ഇനി ഒരു ഓർമ്മ മാത്രമായി. ബൗദ്ധിക ശരീരം അഗ്നിനാളങ്ങൾ കവർന്നെടുക്കുന്നത് പോലും കാണാനാവാതെ ഒരു ജനതയാകെ കണ്ണീരോടെയാണ് തങ്ങളുടെ പ്രിയപ്പെട്ടവന് വിട നൽകിയത്. കോവിഡ് രോഗബാധമൂലമുള്ള മരണമായതിനാൽ തന്നെ കർശന നിയന്ത്രണങ്ങളോടെയാണ് മൃതദേഹം സംസ്കരിച്ചത്. പിപിഇ കിറ്റ് ധരിച്ച് മതാചാരപ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്. അനിലിന്റെ മകൻ അരുൾ ക്വാറന്റൈനിലായതിനെ തുടർന്ന് അനിലിന്റെ അച്ഛന്റെ അനുജന്റെ മകനാണ് ചിതയിലേക്ക് തീ പകർന്നത്. സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ മഴപെയ്യുന്നുണ്ടായിരുന്നു. ഇത് സംസ്കാര ചടങ്ങുകൾ ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും മതാചാരപ്രകാരമുള്ള ചടങ്ങുകൾ പെട്ടന്ന് തന്നെ അവസാനിപ്പിച്ച് സംസ്കാരച്ചടങ്ങുകൾ നടത്തി. കൊവിഡ് രോഗബാധിതനായിരുന്നത് കൊണ്ട് പൊതുദർശനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. വീടിന് സമീപം ഒരുക്കിയ അനിലിന്‍റെ ചിത്രത്തിന് മുന്നിൽ പൂക്കൾ വെച്ചാണ് ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനെത്തിയ പ്രിയപ്പെട്ടവർ പ്രണാമം അർപ്പിച്ചത്. തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കെങ്കിലും കാണാൻ കഴിയാത്തതിന്റെ വിങ്ങലിലാണ് കായംകുളം ഗോവിന്ദമുട്ടം ദേശം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: