തൃശ്ശൂർ: കാർഷിക നിയമങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് അഖിലേന്ത്യാ തലത്തിലുള്ള കർഷക സംഘടനകളോട് കൂടിയാലോചിച്ചതിന് ശേഷമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ. സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായി. എന്നാൽ സമരത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടെ സുപ്രീം കോടതിയെ സമീപിക്കുന്നത് പ്രതികൂലമായി ബാധിക്കുമോയെന്ന സംശയം കർഷക സംഘടനകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കർഷക സംഘടനകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ തീരുമാനങ്ങളെന്നും മന്ത്രി പറഞ്ഞു.
കാർഷിക ബില്ലിനെതിരായ പ്രമേയം കേന്ദ്രത്തിന് അയക്കില്ലന്ന ഗവർണറുടെ നിലപാട് സാങ്കേതിക കാരണങ്ങൾ കൊണ്ടാണെങ്കിൽ പരിഹരിക്കുമെന്നും പ്രമേയം അയക്കുന്നതിന് സങ്കേതിക പ്രശ്നം ഉണ്ടെന്ന് കരുതുന്നില്ല.പ്രമേയം അയക്കണമെന്ന് സർക്കാർ ഗവർണറോട് ആവശ്യപ്പെടണമെങ്കിൽ അത് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
*സ്വതന്ത്ര മാധ്യമപ്രവർത്തന ഉദ്യമമായ ദി വോക്സ് ജേർണൽ ലഭിക്കാന്‍* *Follow ‘The Vox Journal’ FB http://bit.ly/2W800BH*
*Whatsapp http://bit.ly/3mh7Cw2*
*Youtube http://bit.ly/37xdf5c*