
1975ല്‍ കശ്മീരിലെ ഗുൽമർഗ് നാഷനൽ സ്കീ സ്കൂളിൽ പ്രിൻസിപ്പലായി സേവനമനുഷ്ടിക്കുകയായിരുന്നു നരേന്ദർ കുമാര്‍.ഒരു ദിവസം കശ്മീര്‍ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുല്ല നരീന്ദറെ ആളയച്ചു വിളിപ്പിച്ചു. ജർമനിയിൽനിന്നുള്ള രണ്ടു പേരടങ്ങിയ സാഹസിക യാത്രികർക്ക് ലഡാക്കിലെ മഞ്ഞുമലകളിലൂടെ സ്കീയിങ് നടത്താൻ അവരെ സഹായിക്കണമെന്ന് ഷെയ്ഖ് അബ്ദുല്ല നരീന്ദറിനോട് ആവശ്യപ്പെട്ടു.സ്കീയിംഗ് സ്കൂള്‍ പ്രിൻസിപ്പല്‍ എന്ന നിലയിലും വിശ്വസ്തന് എന്നതിനാലുമാണ് ഷെയ്ഖ് അബ്ദുല്ല നരീന്ദറെ തന്നെ വിദേശ അതിഥികളുടെ ചുമതല ഏല്‍പ്പിച്ചത്.

നരേന്ദർ ജർമന്‍ സാഹസിക യാത്രികര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു.സുരക്ഷിതരായി സ്കീയിംഗ് നടത്തി മടങ്ങിയ സംഘം വീണ്ടും രണ്ടു വർഷത്തിനു ശേഷം ഒരു നിയോഗം പോലെ വീണ്ടും കാശ്മീരിലെത്തി.ഇത്തവണ നരീന്ദറിന് മുന്നിലേക്ക് സംഘം ചോദ്യ രൂപത്തില്‍ ഒരു വാഗ്ദാനം മുന്നോട്ടുവച്ചു.സിന്ധൂ നദിയിൽ റാഫ്റ്റിങ് നടത്താൻ ഒപ്പം കൂടുന്നോ ? എന്നായിരുന്നു ആ ചോദ്യം.സാഹസികത രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന നരീന്ദറിന് എതിര്‍ത്തൊരു ഉത്തരമില്ലായിരുന്നു.
ആ യാതക്കായി ഒരുങ്ങുമ്പോഴാണ് നദിയിലൂടെയുള്ള യാത്യുരയുടെ ദിശ രേഖപ്പെടുത്തിയ ഭൂപടം ജര്‍മ്മന്‍ സഞ്ചാരികളുടെ കൈവശമുള്ളത് നരേന്ദർ കാണുന്നത്.അതൊരു യുഎസ് നിര്‍മ്മിത ഭൂപടമായിരുന്നു.ആ ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം സിയാച്ചിന്‍ പൂർണമായി പാക്കിസ്ഥാന്റെതാണെന്ന് കണ്ട നരേന്ദർ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.സിയാച്ചിനിൽ പർവതാരോഹണത്തിനു തനിക്കൊപ്പമുള്ള സഞ്ചാരികള്‍ക്ക് പാക്കിസ്ഥാൻ ലൈസൻസ് നൽകിയിട്ടുണ്ടെന്ന് കൂടി അവരില്‍ നിന്ന് തന്നെ അറിഞ്ഞ നരീന്ദറിന് സിയാച്ചിൻ തങ്ങളുടേതാണെന്ന് രാജ്യാന്തര തലത്തില്‍ സ്ഥാപിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം എളുപ്പത്തില്‍ തിരിച്ചറിയാനായി.

തനിക്ക് ലഭിച്ച രാജ്യ സുരക്ഷയെ അതീവ ഗുരുതരമായ രീതിയില്‍ ബാധിക്കുന്ന തെളിവുകള്‍ അടങ്ങുന്ന ഭൂപടവുമായി ഉടന്‍ നരേന്ദർ ഡൽഹിയിലെത്തി.കരസേന പശ്ചിമമേഖലാ കമാൻഡർ ലഫ്. ജനറൽ എം.എൽ.ഛിബ്ബറുടെഓഫീസിലെത്തി വിവരങ്ങള്‍ ബോധ്യപ്പെടുത്തി.ഛിബ്ബർ എന്ന പരിണിതപ്രജ്ഞനായ സൈനികന് സിയാച്ചിനില്‍ പാക്കിസ്ഥാന് നടത്തുന്ന കള്ളക്കളി എളുപ്പത്തില്‍ മനസ്സിലായി.ഇന്ത്യയും പാക്കിസ്ഥാനും 1971ൽ നിശ്ചയിച്ച നിയന്ത്രണ രേഖയിൽ, എൻജെ 9842 എന്ന പോയിന്റ് വരെയുള്ള ഭൂമിയാണു കൃത്യമായി വേർതിരിച്ചിരുന്നത്. അതിനപ്പുറമുള്ള സിയാച്ചിനിൽ മനുഷ്യസാന്നിധ്യം സാധ്യമല്ലെന്ന് ഇരു രാജ്യങ്ങളും നിഗമനത്തിലെത്തിയിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി നിര്‍ണ്ണയം നടത്തിയെങ്കിലും പാക്കിസ്ഥാന് രഹസ്യമായി സിയാച്ചിനില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.ഇതിന് പരിഹാരം ആരാഞ്ഞ ഛിബ്ബറിനോട് അവിടേക്കു പോകാൻ താന്‍ തയാറാണെന്ന് നരേന്ദർ അറിയിച്ചു.ഛിബ്ബർ സമ്മതം നല്‍കിയത് പ്രകാരം ഗുൽമർഗ് നാഷനൽ 1978ൽ സ്കീ സ്കൂളിലെ മുപ്പതോളം വിദ്യാർഥികളുമായി നരേന്ദർ കുമാര്‍ സിയാച്ചിനിലേക്കു യാത്ര ആരംഭിച്ചു.
പർവതാരോഹണത്തിന്റെ പ്രാക്ടിക്കൽ ക്ളാസിന് എന്നതായിരുന്നു സംഘാംഗങ്ങള്‍ക്ക് നല്കിയ വിവരം.എന്നാല്‍ സിയാച്ചിന്‍ മഞ്ഞ് മലകളില്‍ ആധിപത്യം ഉറപ്പിക്കാന്‍ കരുക്കള്‍ നീക്കുന്ന പാക്കിസ്ഥാന്റെ സാന്നിധ്യത്തിന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തുകയായിരുന്നു ദൗത്യത്തിന്റെ പിന്നില്‍ നരേന്ദർ ലക്ഷ്യമിട്ടത്.സിയാച്ചിൻ ഹിമപ്പരപ്പിലേക്ക് പ്രവേശിക്കുന്ന പ്രദേശത്ത് നിന്നുതന്നെ നരീന്ദറിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചു തുടങ്ങി. പാക്കിസ്ഥാനിലെ സിഗരറ്റ് പായ്ക്കറ്റുകൾ,തീപ്പെട്ടികൾ, ജപ്പാനിൽ നിന്നുള്ള ഒരു ചിത്രം എന്നിവ കണ്ടെടുത്ത സംഘം മുന്നോട്ട് പോകവേ പാക്കിസ്ഥാൻ ഹെലിക്കോപ്റ്ററുകൾ നിരീക്ഷണത്തിനെത്തി.സ്കീയിംഗ് സംഘമാണെന്ന് കരുതിയ പാക് ഹെലികോപ്റ്റര്‍ കൂടുതല്‍ അന്വേഷണത്തിന് മുതിരാതെ പറന്നകന്നു.

സിയാച്ചിനിലേക്ക് പാക്കിസ്ഥാനിൽനിന്ന് നീക്കങ്ങൾ നടക്കുന്നതിന്റെ തെളിവുകളുമായി നരേന്ദർ ഡൽഹിയിലെത്തി.സേനാ ആസ്ഥാനത്തെത്തിയ നരേന്ദർ സിയാച്ചിനിലെ പരിത സ്ഥിതികള്‍ കണ്ട കാഴ്ചകൾ അധികാരികളെ അറിയിച്ചു.സിയാച്ചിനിലെ വ്യക്തമായ രാജ്യാന്തര അതിർത്തി നിർണയിക്കാനുള്ള ദൗത്യം ഏറ്റെടുക്കാൻ താൻ തയാറാണെന്ന് നരേന്ദർ അറിയിച്ചു. എന്നാൽ, കേന്ദ്ര സർക്കാരിൽനിന്നുള്ള അനുമതി വൈകിയെങ്കിലും.1981ൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി നരേന്ദർ വിളിച്ചുവരുത്തി. സിയാച്ചിനില്‍ ദൗത്യവുമായി മുന്നോട്ടു നീങ്ങിയാൽ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധത്തിൽ കലാശിക്കുമോ എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് ഇല്ല എന്ന കരസേന മേധാവിയുടെ മറുപടി ഇന്ത്യയുടെ സിയാച്ചിന്‍ ആധിപത്യത്തിന് ആണിക്കല്ലായി മാറുകയായിരുന്നു.ഇന്ദിരാഗാന്ധി ദൗത്യത്തിന് അനുമതി നല്‍കിയതോടെ നരേന്ദർ കണക്ക് കൂട്ടലുകള്‍ ആരംഭിച്ചു.

സിയാച്ചിന്റെ ആരംഭം മുതൽ അങ്ങേത്തലയ്ക്കലുള്ള ഇന്ദ്രാ കോൾ മുനമ്പ് വരെ നീളുന്ന 78 കിലോമീറ്റർ ദൂരം സഞ്ചരിച്ച് അവ ഇന്ത്യയുടെ ഭാഗമാക്കി അതിർത്തി രേഖപ്പെടുത്തുകയായിരുന്നു നരേന്ദറിന്റെ ലക്ഷ്യം.സിയാച്ചിനിലേക്കാണ് യാത്ര ലക്ഷ്യമെന്ന് ഭാര്യയില്‍ നിന്നും,ഒപ്പമുള്ളവരില്‍ നിന്നും നരേന്ദർ മറച്ചുവച്ചു. ” ഈ ദൗത്യം സിയാച്ചിനിലേക്കാണ്…അവിടെ രാജ്യാന്തര അതിർത്തി നിർണയിക്കുകയാണു ലക്ഷ്യം” എന്ന രണ്ടു വാചകം പേപ്പറിലെഴുതി നരേന്ദർ പോക്കറ്റിലിട്ടു. വഴിയിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഒപ്പമുള്ളവർ സത്യം അറിയാൻ വേണ്ടിയായിരുന്നു ഇത്.സിയാച്ചിനിലേക്ക് കടന്നതോടെ സംഘാംഗങ്ങളോട് തങ്ങള്‍ സിയാച്ചിൻ കീഴടക്കാനുള്ള ദൌത്യവുമായാണ് പോകുന്നതെന്ന് നരേന്ദർ വെളിപ്പെടുത്തി.

സിയാച്ചിനിലെ -50 ഡിഗ്രി തണുപ്പില്‍ കാല്ച്ചുവട്ടില് മരണം പതിയിരിക്കുന്ന സാൾട്ടോറോ, സിയാ കാങ്ഗ്രി മലനിരകളിലൂടെ 700 അടി കുത്തനെയുള്ള കയറ്റം കയ്യിലുള്ള ഐസ് ആക്സ് ഉപയോഗിച്ച് കുത്തി, മഞ്ഞിൽ കാലുകൊണ്ട് ഇടിച്ച് മലയിൽ നേരിയ കാൽപ്പിടുത്തമിട്ടാണ് സംഘം അള്ളിപ്പിടിച്ചു കയറുന്നത്.സാൾട്ടോറോ മലനിരകളുടെ വടക്കേയറ്റത്തുള്ള ഇന്ദ്രാ കോളിൽ സംഘത്തെ നയിച്ച് മുന്നില്‍ എത്തുന്നതോടെ ആ പ്രദേശത്ത് എത്തുന്ന ആദ്യത്തെയാളായി നനരേന്ദർ മാറുകയായിരുന്നു, പിന്നാലെ മറ്റ് സംഘാംഗങ്ങളും.ഇന്ത്യൻ പതാക സിയാച്ചിനില്‍ സ്ഥാപിച്ചുകൊണ്ട് നരേന്ദറും സംഘവും ഇന്ത്യൻ അതിർത്തി രേഖ നിശ്ചയിച്ച ആ നിമിഷം ഇന്ത്യന്‍ ജനതയുടെ അഭിമാനത്തിലായിരുന്നു സംഘം വെന്നിക്കൊടി പാറിച്ചത്.

സിയാച്ചിനിലെ യാത്രക്കിടയില്‍ പ്രദേശത്തെ കാലാവസ്ഥ, മലനിരകൾ തുടങ്ങിയ ഭൂമിശാസ്ത്രപരമായ സൂക്ഷ്മ വിശദാംശങ്ങൾ നരേന്ദർ ക്യാമറയിൽ പകർത്തിയിരുന്നു. അന്ന് നരീന്ദർ കൈമാറിയ വിവരങ്ങൾ ഇന്ത്യൻ സൈന്യത്തിനു കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് 1984ലെ സിയാച്ചിൻ പിടിച്ചെടുക്കാനുള്ള പാക്കിസ്ഥാൻ സൈനിക നീക്കത്തിനെതിരായ ഓപ്പറേഷന് മേഘ്ദൂതില് ഇന്ത്യക്ക് കരുത്തായത്.കേണൽ നരേന്ദർ കുമാറിനോടുള്ള ആദരസൂചകമായി സിയാച്ചിനിലെ താവളങ്ങളിലൊന്നിന് ‘കുമാർ ബേസ്’ എന്നാണ് സൈന്യം പേര് നല്‍കിയിരിക്കുന്നത്.
*സ്വതന്ത്ര മാധ്യമപ്രവർത്തന ഉദ്യമമായ ദി വോക്സ് ജേർണൽ ലഭിക്കാന്‍* *Follow ‘The Vox Journal’ FB http://bit.ly/2W800BH*
*Whatsapp http://bit.ly/3mh7Cw2*
*Youtube http://bit.ly/37xdf5c*