
ന്യുഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികനായ കേണൽ (റിട്ട) നരീന്ദർ കുമാർ (87) അന്തരിച്ചു.ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം.
ഇന്ത്യന്‍ സിയാച്ചിന്‍ ഹീറോ നരേന്ദര്‍ കുമാര്‍ എന്ന ‘ബുള്‍ കുമാറിന്റെ’ ചരിത്രം
സിയാച്ചിൻ കീഴടക്കാനുള്ള പാകിസ്താന്റെ നീക്കങ്ങളെ പരാജയപ്പെടുത്തുന്നതിൽ നരീന്ദർ വഹിച്ച പങ്ക് കണക്കാക്കി രാജ്യം പദ്മശ്രീ, പരമവിശിഷ്ട സേവാ മെഡൽ,കീർത്തിചക്ര, അതിവിശിഷ്ട സേവാമെഡൽ, അർജുന അവാർഡ് എന്നീ പുരസ്കാരങ്ങൾക്കൊപ്പം എന്നിവയ്ക്കു പുറമെ രാജ്യസുരക്ഷയ്ക്കു സഹായകരമാകുന്ന നിർണായക വിവരങ്ങൾ ശേഖരിക്കുന്ന സൈനികർക്കു നൽകുന്ന ഉന്നത ബഹുമതിയായ മക്ഗ്രഗർ പുരസ്കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

സൈനിക സേവനത്തിനൊപ്പം മികച്ച പാർവ്വതാരോഹകൻ കൂടിയായിരുന്നു സേനക്കുള്ളിൽ ബുൾ (കാളക്കൂറ്റൻ) കുമാർ എന്നറിയപ്പെട്ടിരുന്ന നരീന്ദർ.വിശ്രമ ജീവിതത്തിൽ നരീന്ദർ ബുൾസ് റിട്രീറ്റ് എന്ന പേരിൽ ഋഷികേശിൽ സാഹസിക യാത്രാ കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്.
1984 ഏപ്രില്‍ 13ന് സിയാച്ചിൻ പിടിച്ചെടുക്കാനുള്ള പാക്കിസ്ഥാൻ സൈനിക നീക്കത്തെ തുരത്താൻ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷൻ മേഘ്ദൂതിലേക്ക് നിര്‍ണ്ണായക വിവരങ്ങള്‍ നല്കിയ കേണൽ നരീന്ദർ കുമാറിനോടുള്ള ആദരസൂചകമായി സിയാച്ചിനിലെ താവളങ്ങളിലൊന്നിനു സൈന്യം അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത് – കുമാർ ബേസ്.
*സ്വതന്ത്ര മാധ്യമപ്രവർത്തന ഉദ്യമമായ ദി വോക്സ് ജേർണൽ ലഭിക്കാന്‍* *Follow ‘The Vox Journal’ FB http://bit.ly/2W800BH*
*Whatsapp http://bit.ly/3mh7Cw2*
*Youtube http://bit.ly/37xdf5c*
ഇന്ത്യന്‍ സിയാച്ചിന്‍ ഹീറോ നരേന്ദര്‍ കുമാര്‍ എന്ന ‘ബുള്‍ കുമാറിന്റെ’ ചരിത്രം LINK