
തിരുവനന്തപുരം : സംസ്ഥാനത്ത് മാർച്ചിൽ ആരംഭിക്കുന്ന എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ പുറത്തിറക്കി. എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിലാണ് പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് നിശ്ചിത പാഠഭാഗങ്ങൾ മാത്രം പഠിച്ച് പരീക്ഷയെഴുതാനാകുന്ന രീതിയിൽ ക്രമീകരണം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കൂടുതൽ ചോദ്യങ്ങളുടെ ചോയ്സ് ഉൾപ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പരീക്ഷയ്ക്ക് കൂടുതൽ സമാശ്വാസ സമയം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മാർച്ച് 17ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കുശേഷവും രണ്ടാം വർഷ ഹയർസെക്കൻഡറി/ വി.എച്ച്.എസ്.ഇ പരീക്ഷകൾ രാവിലെയും നടത്തും. എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കുശേഷം 1.45നായിരിക്കും ആരംഭിക്കുക. വെള്ളിയാഴ്ച രണ്ടിനായിരിക്കും പരീക്ഷ.അതേസമയം എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി നാളെ മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ.
സ്വതന്ത്ര മാധ്യമപ്രവർത്തന ഉദ്യമമായ ദി വോക്സ് ജേർണൽ ലഭിക്കാന്‍
*Follow ‘The Vox Journal’ FB http://bit.ly/2W800BH*
*Whatsapp http://bit.ly/3mh7Cw2*
*Youtube http://bit.ly/37xdf5c*