തൃശ്ശൂർ ജില്ലാ കലക്ടർ എസ് ഷാനവാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വരണാധികാരിയായിരുന്നു തൃശ്ശൂർ കലക്ടർ.തെരഞ്ഞെടുപ്പു കാലത്തെ അധിക സമ്പർക്കത്തിൻ്റെ പശ്ചാതലത്തിൽ കഴിഞ്ഞി ദിവസം ആൻ്റിജൻ ടെസ്റ്റിന് വിധേയനായിരുന്നു.എന്നാൽ, ആൻ്റിജൻ ടെസ്റ്റിൽ -ve ആയിരു ന്നുവെങ്കിലും, തുടർന്ന് ആർ.ടി.പി.സി.ആർ ടെസ്റ്റിനു കൂടി കലക്ടർ തയ്യാറാവുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കലക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു കൊണ്ടുള്ള റിസൾട്ട് വന്നത്.
ആർ.ടി.പി.സി.ആർ ടെസ്റ്റിനു വിധേയനായതുകൊണ്ടു തന്നെ ഇന്നു രാവിലെ നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്നും കലക്ടർ എസ് ഷാനവാസ് വിട്ടുനിന്നിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സജീവമായിരുന്നതുകൊണ്ട്, മേയർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകേണ്ടി വരും.