Crime

ഡ്രൈവറുടെ കണ്ണിൽ ടോർച്ചടിച്ച് തടയും; ദേശീയപാതയില്‍ ഭീതിപരത്തി കള്ളൻമാർ

മധുര: തമിഴ്നാട്ടിലെ ദേശീയപാതകളില്‍ ഭീതി പരത്തി പുതിയ രീതിയിലുള്ള കൊള്ള. ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ചു വാഹനം നിര്‍ത്തിച്ചതിനുശേഷം മാരാകയുധങ്ങളുമായി ആക്രമിക്കുന്നതാണു രീതി.മധുര –ചെന്നൈ ദേശീയപാതയില്‍ മേലൂരില്‍ ഈരീതിയിലുള്ള കവര്‍ച്ചാ സംഘത്തിന്റെ ദൃശ്യങ്ങള്‍ വോക്‌സ് ജേർണലിന് ലഭിച്ചു.

കഴിഞ്ഞ പതിനെട്ടിന് രാത്രി ഒന്നരയ്ക്കു മധുരയ്ക്കു സമീപമുള്ള മേലൂരിൽ ദേശീയപാതയിൽ സഞ്ചരിക്കുന്ന വാഹനത്തിന് മുന്നിലേക്ക് റോഡിന്റെ നടുവില്‍ നിന്ന് ഒരാള്‍ ഡ്രൈവറുടെ മുഖത്തേക്ക് ശക്തമായ പ്രകാശമുള്ള ടോര്‍ച്ച്  തുടര്‍ച്ചയായി അടിക്കുന്നു. കാഴ്ച തടസപെട്ടു ഡ്രൈവര്‍  വാഹനത്തിന്റെ വേഗത കുറയ്ക്കുന്നതോടെ  കുറ്റിക്കാടുകളില്‍ നിന്ന് വടികളും ആയുധങ്ങളുമായി അഞ്ചംഗ സംഘം ചാടിയിറങ്ങി വാഹനത്തിനടുത്തേക്കു കുതിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.എന്നാൽ ധൈര്യം കൈവിടാതെ ഡ്രൈവര്‍ വാഹനം പിറകിലേക്കു ഓടിച്ചു രക്ഷപെടുന്നതും കവര്‍ച്ചക്കാര്‍ കല്ലും വടികളും  എറിയുന്നതും ദൃശ്യത്തിലുണ്ട്.

image

മേലൂരിലെയും പരിസരങ്ങളിലെയും ആളൊഴിഞ്ഞ ഭാഗങ്ങളില്‍  പുലര്‍ച്ചെ ഒരുമണിയ്ക്കും  നാലുമണിക്കും   ഇടയില്‍ വാഹനങ്ങളുമായി പോകരുതെന്നു മുന്നറിയിപ്പു നല്‍കുന്ന രക്ഷപെട്ട കാര്‍ ഡ്രൈവറുടെ ഓഡിയോ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻപും ദേശീയപാതകളിൽ യാത്രക്കാരെ കൊള്ളയടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടുന്നതിലേക്കും സംഘങ്ങളുടെ കൊള്ള അവസാനിപ്പിക്കുന്നതിലേക്കും ആവശ്യമായ നടപടികൾ ഉണ്ടായിട്ടില്ല.

image

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: