Politics

കേരളത്തിന്‍റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നൽകിയിട്ടില്ല: കെ പി എ മജീദ്‌

ഭൂരിപക്ഷ വോട്ട് ബാങ്കാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.
.ഭൂരിപക്ഷ വോട്ട് ബാങ്കാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.

കോഴിക്കോട്​: കേരളത്തിൻ്റെ അട്ടിപ്പേറവകാശം പിണറായിക്ക് ആരും നൽകിയിട്ടില്ല.മുഖ്യമന്ത്രി വർഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്.ഭൂരിപക്ഷ വോട്ട് ബാങ്കാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.മുഖ്യമന്ത്രി രാഷ്ട്രീയമര്യാദ പാലിക്കുന്നില്ലെന്നും കെ പി എ മജീദ് കുറ്റപ്പെടുത്തി.ബിജെപിയുടെ റോൾ ഇപ്പോൾ കേരളത്തിൽ നിർവഹിക്കുന്നത് സിപിഎം ആണ്.ലീഗിനെ ലക്ഷ്യമിടുന്ന സിപിഎമ്മി​ന്‍റെയും മുഖ്യമന്ത്രിയുടെയും ദുഷ്ടലാക്ക് ജനം തിരിച്ചറിയും. കേരളത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നൽകിയിട്ടില്ലെന്നും കെപിഎമജീദ് പറഞ്ഞു.

കാഞ്ഞങ്ങാട് സംഭവത്തിൽ കുറ്റാരോപിതനായ വ്യക്തിയെ പൊലീസ് റിപ്പോർട്ട് വന്ന ഉടൻ പാർട്ടി പുറത്താക്കിയിട്ടുണ്ട്. ദാരുണമായ ആ കൊലപാതകത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം. നാടിന്റെ പുരോഗതിക്ക് വേണ്ടത് മാന്യമായ രാഷ്ട്രീയ പ്രവർത്തനമാണ്. സമുദായത്തിനകത്തും പുറത്തും സൗഹൃദവും നാട്ടിൽ സമാധാനവുമാണ് ലീഗ് ആഗ്രഹിക്കുന്നത്. ലീഗിന്റെ ചരിത്രവും സ്വഭാവവും അതാണ്. അതിന് ഭംഗം വരുത്തുന്ന ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ല. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്‌മാൻ ഔഫിന്‍റെ വീട് സന്ദർശിച്ച് പാണക്കാട് സയ്യിദ് മുനവ്വറി ശിഹാബ് തങ്ങൾ വ്യക്തമാക്കിയത് ഈ സന്ദേശം തന്നെയാണെന്നും കെപിഎ മജീദ് വ്യക്തമാക്കി.

Follow ‘The Vox Journal’ FB http://bit.ly/2W800BH*


*Whatsapp http://bit.ly/3mh7Cw2*


*Youtube http://bit.ly/37xdf5c*


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: