തൃശ്ശൂർ: ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസ്, കോർപ്പറേഷൻ മുൻ കൗൺസിലർ ലളിതാംബിക തുടങ്ങി ഒൻപത് പേരെയാണ് ബിജെപി പുറത്താക്കിയത്.സംഘടനാവിരുദ്ധ പ്രവർത്തനത്തിന് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറ് വർഷത്തേക്കാണ് സസ്പെൻഷൻ.ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണനെതിരെ കേശവദാസ് പരാതി നൽകിയിരുന്നു.തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയതായി കാണിച്ചായിരുന്നു പരാതി.ബി ഗോപാലകൃഷ്ണൻ തോറ്റ വാർഡിലെ സിറ്റിങ്ങ് കൗൺസിലറായിരുന്നു ലളിതാംബിക.
