ഓസ്ട്രേലിയക്ക് എതിരെയുള്ള ബോക്സിംഗ് ഡേ ടെസ്റ്റിൽ നാല് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.ഓപ്പണിൽ നിരാശപ്പെടുത്തിയ പൃഥ്വി ഷായ്ക്ക് പകരം ശുഭമാൻ ഗിൽ ടീമിലെത്തി. ഇതോടെ പുതിയ ഓപ്പണിങ് കൂട്ടുകെട്ട് പരീക്ഷിക്കാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് തീരുമാനമെടുത്തിരിക്കുന്നത്. മായങ്ക് അഗർവാൾ – ശുഭമാൻ ഗിൽ കൂട്ടുകെട്ട് ഇന്ത്യക്കുവേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യും.പരിക്കേറ്റ പേസ് ബോളർ മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. ബാറ്റിംഗിൽ തീർത്തും നിരാശപ്പെടുത്തിയ വൃദ്ധമാൻ സഹക്ക് പകരം ഋഷഭ് പന്തും ടീമിൽ ഇടം പിടിച്ചു. എക്സ്ട്രാ ബോളിങ് ഓപ്ഷനായി രവീന്ദ്ര ജഡേജയും ടീമിലുണ്ട്.
ടീം ഇന്ത്യ
: അജിങ്ക്യ രഹാനെ, മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
