ബെയ്റൂട്ട്: മാധ്യമപ്രവർത്തകർ റിപ്പോർട്ടിങ്ങിനിടെ ധാരാളം രസകരമായ നിമിഷങ്ങൾക്ക് സാക്ഷിയാകാറുണ്ട്.ചുറ്റുമുള്ള ആളുകളോ,മൃഗങ്ങളോ ചിലപ്പോൾ പ്രകൃതി തന്നെയാകും രസമുളവാക്കുന്ന പ്രവൃത്തിക്ക് കാരണമാകാറുള്ളത്.കഴിഞ്ഞ ദിവസം ലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനായി എത്തിയതായിരുന്നു സ്കൈ ന്യൂസിന്റെ സീനിയർ റിപ്പോർട്ടർ ലാറിസ അവോൺ.മാസങ്ങൾക്ക് മുൻപ് ബെയ്റൂത്തിൽ നടന്ന സ്ഫോടനത്തെപ്പറ്റിയുള്ള തുടർ സംഭവങ്ങൾ വളരെ ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലാറിസയുടെ കോട്ടിന്റെ വള്ളിയിൽ താഴെ നിന്നൊരാൾ പിടികൂടി. മറ്റാരുമല്ല…ഒരു കുഞ്ഞൻ പൂച്ചയാണ് വള്ളി പിടിച്ചത്.ഏതായാലും ലാറിസ തന്റെ റിപ്പോർട്ടിംഗ് അവസാനിപ്പിക്കുംവരെ ‘പൂച്ച സാർ’ വള്ളിയിലെ തന്റെ പിടിയും വലിയും നിർത്തിയില്ല.

തന്റെ ഏറ്റവും കൂറുള്ള അനുയായി എന്ന കുറിപ്പോടെ ലാറിസ തന്നെയാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവച്ചത്.ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ കാണാം.
*Follow ‘The Vox Journal’ FB http://bit.ly/2W800BH*
*Whatsapp http://bit.ly/3mh7Cw2*
*Youtube http://bit.ly/37xdf5c*