തൃശ്ശൂർ: തെരഞ്ഞെടുപ്പ് പരാജയത്തിൽ ബി.ജെ.പിയിലെ പോര് പുറത്തേക്ക്. കുട്ടൻകുളങ്ങര ഡിവിഷനിൽ മൽസരിച്ച് പരാജയപ്പെട്ട ബി. ഗോപാലകൃഷ്ണനെതിെര ഹിന്ദു ഐക്യവേദി നേതാവ് പോലീസിന് പരാതി നൽകി.ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കേശവദാസ് ആണ് കമ്മീഷണർക്കും സൈബർ സെല്ലിലും പരാതി നൽകിയത്.

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നു.
കുടുംബാംഗങ്ങളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നു. പരാജയപ്പെട്ടത് ബി.ജെ.പിയാണ് പരിശോധിക്കേണ്ടത്. തന്നെയും കുടുംബാംഗങ്ങളെയും സംഘടനയെയും കുറിച്ച് അപകീർത്തികരമായി പ്രചരിപ്പിക്കുകയാണ്.

വീട്ടിൽ നടന്ന പിറന്നാളാഘോഷത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുകയാണ്. സംഘടനാ നേതാക്കളുമായി സംസാരിച്ചതിനെ തുടർന്നാണ് പരാതി നൽകിയതെന്നും കേശവദാസ് മാധ്യമങ്ങളോട് പറഞ്ഞു.

Follow ‘The Vox Journal’ FB http://bit.ly/2W800BH
Whatsapp http://bit.ly/3mh7Cw2
Youtube http://bit.ly/37xdf5c