Politics

കെ.മുരളീധരനെ അനുകൂലിച്ച് തൃശ്ശൂരില്‍ ഫ്ലെക്സും പോസ്റ്ററുകളും

മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്ന് എഴുതിയ ഫ്ളക്സ് ബോര്‍ഡുകളാണ് തൃശ്ശൂര്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്

തൃശ്ശൂർ: തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള കോൺഗ്രസിലെ കലാപം മൂര്‍ച്ഛിക്കുന്നു.. കോഴിക്കോടിനും തിരുവനന്തപുരത്തിനും കൊല്ലത്തിനും പിന്നാലെ തൃശൂർ നഗരത്തിലും ഫ്ളക്സ് ബോർഡുകൾ ഉയര്‍ന്നു.കെ.മുരളീധരനെ അനുകൂലിച്ചാണ് തൃശ്ശൂരില്‍ ഫ്ലെക്സും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്ന് എഴുതിയ ഫ്ളക്സ് ബോര്‍ഡുകളാണ് തൃശ്ശൂര്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്.

യൂത്ത് കോൺഗ്രസ് – കെഎസ്‌യു കമ്മിറ്റിയുടെ പേരിലാണ് ബോർഡുകൾ..സ്വരാജ്
റൗണ്ടിൽ നടുവിലാലിലും പരിസരത്തുമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ കോഴിക്കോട് കെ. മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്ന ബോർഡുകൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെ.പി.സി.സി ഓഫീസിന് സമീപം കെ.സുധാകരനായി ബോർഡുകൾ വന്നിരുന്നു. ഇന്ന് രാവിലെ കൊല്ലത്തും കൊണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് തൃശ്ശൂരിലും ബോര്‍ഡുകള്‍ കണ്ടത്.

Follow ‘The Vox Journal’ FB http://bit.ly/2W800BH


Join Whatsapp http://bit.ly/3mh7Cw2

യൂട്യൂബ് https://youtube.com/c/THEVOXJ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: