Kerala

മുണ്ടകന് കനാലിലൂടെ വെള്ളം വിട്ടു.ജനുവരിയിൽ എല്ലായിടത്തും മുണ്ടകൻ വിളവെടുപ്പ് നടത്താം എന്ന ആശ്വാസത്തിലാണ് കർഷകർ

മുണ്ടകന് കനാലിലൂടെ വെള്ളം വിട്ടു.ജനുവരിയിൽ എല്ലായിടത്തും മുണ്ടകൻ വിളവെടുപ്പ് നടത്താം എന്ന ആശ്വാസത്തിലാണ് കർഷകർ

വേലൂർ : വാഴാനി അണകെട്ടിൽ നിന്ന് മുണ്ടകൻ കൃഷിക്കായാണ് കനാലിലൂടെ വെള്ളo വിട്ടത്. തുലാവർഷം പൊയ്തൊഴിയാതെ പിൻ വാങ്ങിയതോടെ പാടശേഖരങ്ങളെല്ലാം വരൾച്ചയെ അഭിമുഖീകരിക്കുകയായിരുന്നു. കർഷകരുടെ നിരന്തര ആവശ്യത്തിനു ശേഷമാണ് ജലസേചന വകുപ്പ് അധികൃതർ ജലം തുറന്നു വിട്ടത്. ജലം തുറന്നു വിട്ടതോടെ പാടശേഖരത്തിലെ ജലക്ഷാമത്തിനും കനാൽ പരിസരത്തെ വീടുകളിലെ കുടിവെള്ള പ്രശ്നത്തിനും പരിഹാരമായി.വേലൂർ ഗ്രാമപഞ്ചായത്തിലെ കിരാലൂർ , വേലൂർ, വെള്ളാറ്റഞ്ഞൂർ, തണ്ടിലം തുടങ്ങിയ പാടശേഖരങ്ങളാണ് വാഴാനി കനാൽ വഴിയുള്ള ജലത്തെ ആശ്രയിച്ച് കൃഷി ചെയ്യുന്നത്. കാർഷിക കലണ്ടർ പ്രകാരം രണ്ടാം തവണയാണ് വെള്ളം കനാലിലൂടെ വിടുന്നത്. മെയിൽ കനാലിലും ബ്രാഞ്ച് കലാലിലുമായി 50 കിലോമീറ്ററിലധികം ദൂരത്തോളം വെള്ളം എത്തും, വേലൂർ, തലക്കോട്ടുക്കര, കൈപറമ്പ് ചൂണ്ടൽ പ്രദേശ ങ്ങിലെ കർഷകർക്ക് ആണ് ഈ വെള്ളം പ്രയോജന പെടുക. വടക്കാഞ്ചേരി പുഴയിലേക്കും കൃഷി ആവശ്യത്തിനുമായി ഒരു തവണ അണകെട്ടിൽ നിന്ന് വെള്ളം വിട്ടിരുന്നു. ഇത് വിവിധ ഇടങ്ങളിൽ ചിറകെട്ടി കർഷകർ സംരക്ഷിച്ചിട്ടുണ്ട്. . വരണ്ടുണങ്ങാൻ തുടങ്ങിയ പാടശേഖരങ്ങൾക്കായാണ് ഇപ്പോൾജലം തുറന്നു വിട്ടിരിക്കുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: