പന്നിത്തടം : ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് – എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് കടങ്ങോട് ഗ്രാമപഞ്ചായത് 17,18 വാർഡുകളിൽ കണ്ടത്. തിരഞ്ഞടുപ്പ് പ്രചരണ സമയം മുതൽ ഒരു വാർഡിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ എസ്.ഡി.പി.ഐ യെ പിന്തുണക്കുകയും മറ്റൊരു വാർഡിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതായും പാർട്ടിയിൽ തന്നെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു . ഇത് ശരിവെയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഈ വാർഡുകളിൽ കണ്ടത്.17 )o വാർഡിൽ പരമ്പരാഗത വോട്ടുകൾ പോലും എസ്.ഡി.പി.ഐക്ക് മറിച്ചുകൊണ്ട് , സ്വന്തം സ്ഥാനാർത്ഥിയെ തോൽപ്പിക്കുകയും മറ്റൊരു വാർഡിൽ സ്വകാര്യതാല്പര്യത്തിന് വേണ്ടി രഹസ്യ ധാരണയിൽ എസ്.ഡി.പി.ഐ വോട്ടുകൾ തനിക്ക് അനുകൂലമായി മറിച്ചുകൊണ്ട് അവിടെ കോൺഗ്രസിലെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുകയും ചെയ്തു എന്ന് കോൺഗ്രസ് ലെ ഒരു വിഭാഗം പ്രവർത്തകർ ആരോപിച്ചു. പതിനേഴാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി നാലാം സ്ഥാനത്തേക്ക് എത്താനുള്ള കാരണം കോൺഗ്രസ് നേതാവും എസ്ഡിപിഐ യുമായുള്ള അവിഹിത ബന്ധം മൂലം കോൺഗ്രസ് യുവനേതാക്കൾ തമ്മിലുള്ള പോര് ആണെന്നും പരക്കെ ചർച്ച ഉണ്ട് .