Uncategorized

വേലൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി DCC പ്രസിഡന്റിന്റെയും വേലൂർ മണ്ഡലം പ്രസിഡന്റിന്റെയും കോലം കത്തിച്ചു

വേലൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി DCC പ്രസിഡന്റിന്റെയും വേലൂർ മണ്ഡലം പ്രസിഡന്റിന്റെയും കോലം കത്തിച്ചു.

കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ പിടിവാശിയും അർഹതപ്പെട്ടവർക്ക് സീറ്റ് നിക്ഷേധിച്ചതുമാണ് വേലൂരിൽ കോൺഗ്രസ്സിന് ഭരണം നഷ്ടപ്പെട്ടെതെന്ന് ആരോപിച്ചാണ് കോലം കത്തിച്ചത്. വേലൂർ ഗ്രാമ പഞ്ചായത്തിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുൻ പ്രസിഡന്റും കോൺഗ്രസിന്റെ നേതാവുമായിരുന്ന ചന്ദ്രൻ വട്ടപറമ്പലിന്റെ മകൻ വേലൂർ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും കോൺഗ്രസ് നേതാവുമായ നിധീഷ് ചന്ദ്രന് സീറ്റ് നിഷേധിച്ചിരുന്നു. ഡി സി സി പ്രസിഡന്റ്, വേലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എന്നിവർ ചേർന്ന് വ്യക്തി താല്പര്യത്തിന് വേണ്ടി അർഹരായവർക്ക് സീറ്റ് നിഷേധിച്ചതാണ് ഭരണം നഷ്ടമാകാനുള്ള കാരണമെന്ന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി വിമത സ്ഥാനാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. വിമത സ്ഥാനാർത്ഥികസിൽ രണ്ട് പേർ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിരുന്നു. പാർട്ടി ചിഹ്നം ലഭിച്ച നേതാക്കൾ വൻ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. മണ്ഡലം പ്രസിഡന്റിന് വെറും 34 വോട്ട് മാത്രമാണ് നേടാനായത്. ജനസ്വാധീനമുള്ളവരെ ഒഴിവാക്കി സ്വന്തം ഇഷ്ടക്കാർക്ക് സീറ്റ് നൽകി വേലൂരിൽ കോൺഗ്രസ്സിനെ തകർക്കുന്ന നിലപാടിൽ പ്രധിക്ഷേധിച്ചാണ് വേലൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വേലൂർ ചുങ്കം പരിസരത്ത് പ്രതിക്ഷേധ പ്രകടനവും DCC പ്രസിഡന്റിന്റെയും മണ്ഡലം പ്രസിഡൻ്റിൻ്റെയും കോലം കത്തിക്കുകയും ചെയ്തത്.. .

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: