
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഇതുവരെ അന്വേഷണവുമായി സഹകരിച്ചെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ജാമ്യം അനുവദിക്കരുതെന്നും 4 ദിവസം കൂടി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. അതേസമയം പ്രതിയ്ക്ക് എതിരായ അന്വേഷണ പുരോഗതി അറിയിക്കാൻ നേരത്തെ ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു.
സ്വതന്ത്ര മാധ്യമപ്രവർത്തന ഉദ്യമമായ ദി വോക്സ് ജേർണൽ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
Follow ‘The Vox Journal’ on Facebook http://bit.ly/2W800BH
Join Whatsapp http://bit.ly/3mh7Cw2