റിപ്പോർട്ട്: സുനോജ് വാസു
തൃശ്ശൂർ: പറപ്പൂക്കര മൂന്നാം വാര്‍ഡില്‍ കൊച്ചുമകന് വോട്ട് ചെയ്യാന്‍ 104-ാം വയസ്സിലും ലക്ഷ്മി മുത്തശ്ശി പോളിംഗ് ബൂത്തില്‍ എത്തി. രാപ്പാള്‍ കിഴക്കേവളപ്പില്‍ അപ്പുണ്ണിയുടെ ഭാര്യയായ ലക്ഷ്മി കൊച്ചുമകന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മനോജിന് വോട്ട് ചെയ്യാനാണ് വാര്‍ധക്യത്തിലെ അവശതകള്‍ മറന്ന് രാപ്പാള്‍ കെ.എല്‍.പി. സ്കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലെത്തിയത്. 2010 ലാണ് അവസാനമായി വോട്ട് രേഖപ്പെടുത്തിയത്. കൊച്ചുമകന് സ്ഥാനാര്‍ത്ഥിയായതുകൊണ്ടാണ് ഇത്തവണ വോട്ട് ചെയ്യാന്‍ എത്തിയതെന്ന് ലക്ഷ്മി പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് മനോജ് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. വിജയം സുനിശ്ചിതമാണെന്ന് മുത്തശ്ശി പറഞ്ഞുവെന്ന് മനോജ് വ്യക്തമാക്കി. കാഴ്ചശക്തി കുറവായതിനാല്‍ ലക്ഷ്മിക്കുവേണ്ടി മനോജിന്റെ ഭാര്യ ജിജോ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ബി.ജെ.പി. ജയിച്ച വാര്‍ഡ് തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മനോജ്.
സ്വതന്ത്ര മാധ്യമ പ്രവർത്തന ഉദ്യമമായ The Vox Journal ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. Join Whatsapp https://chat.whatsapp.com/Ex6VXhhhxMoBvmeescIYsu
*FOR ADVERTISEMENT ENQUIRIES WHATSAPP* *https://wa.me/918593029151*