തൃശൂര്‍: വോട്ടവകാശം വിനിയോഗിച്ച് നടി മഞ്ജു വാര്യര്‍. അമ്മയ്ക്കൊപ്പമാണ് മഞ്ജു വോട്ട് ചെയ്യാനായി എത്തിയത്. തൃശൂർ പുളള് എഎൽപി സ്കൂളിലായിരുന്നു മഞ്ജുവിന്റെ വോട്ട്. കൈയിൽ പേനയും സാനിറ്റൈസറുമായാണ് താരം എത്തിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സഹോദരൻ മധു വാര്യർക്ക് ഒപ്പമായിരുന്നു മഞ്ജു വോട്ട് ചെയ്യാനെത്തിയത്.തിരിച്ചറിയൽ കാർഡ് എടുക്കാതെ വന്ന മഞ്ജു വാര്യർ വീട്ടിൽ നിന്നും എടുത്ത് എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.