Controversy

പാപ്പിനിശ്ശേരി വിവാദ പദ്ധതി: കെഎ രതീഷിന്‍റെ നിലപാട് തള്ളി ശോഭനാ ജോര്‍ജ്ജ്

സംഭവത്തിൽ രതീഷിനോട് വിശദീകരണം തേടും

തിരുവനന്തപുരം: ഖാദി ബോര്‍ഡിന് വേണ്ടി പാപ്പിനിശ്ശേരിയിൽ നടപ്പാക്കുന്ന വിവാദ പദ്ധതിക്ക് വേണ്ടി പണം ആവശ്യപ്പെട്ട് കത്തയച്ച കെഎ രതീഷിന്‍റെ നടപടി തള്ളി ഖാദിബോര്‍ഡ് ചെയര്‍പേഴ്സൺ ശോഭനാ ജോര്‍ജ്ജ്.ഇതിനായി താൻ രതീഷിനെ ചുമതലപ്പെടുത്തിയിട്ടില്ല.വിവാദ പദ്ധതിക്ക് വേണ്ടി അഴിമതി ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സഹായം ആവശ്യപ്പെടുന്നതാകട്ടെ കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനോടാണ്.സര്‍ക്കാര്‍ ലെറ്റര്‍പാഡിലാണ് കെഎ രതീഷ് കത്ത് അയച്ചിട്ടുള്ളത്.  ഒരു ഉദ്യോഗസ്ഥന് എങ്ങനെയാണ് ഫണ്ട് ആവശ്യപ്പെട്ട് കത്തയക്കാനാകുന്നത്, അതും വിവാദമായ പദ്ധതിക്ക് വേണ്ടി എന്ന വലിയ ചോദ്യത്തിനാണ് ഇനി ഉത്തരം വേണ്ടത്.കത്തയച്ച് അനുമതിയില്ലാതെയാണ്.സെക്രട്ടറി സ്വന്തം നിലയ്ക്ക് കത്തയക്കുന്ന കീഴ്വഴക്കമില്ല.സംഭവത്തിൽ രതീഷിനോട് വിശദീകരണം തേടുമെന്നും ശോഭന ജോർജ് പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: