Feature

ഷഹീദ് ഉധം സിങ് അഥവാ റാം മുഹമ്മദ് സിങ് ആസാദ്..ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീര പുരുഷൻ

ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊലയ്ക്ക് ഉത്തരവ് നൽകിയ അന്നത്തെ പഞ്ചാബ് ലെഫ്റ്റനന്റ് ഗവർണർ മൈക്കിൾ ഒ'ഡ്വയറെ കൊലപ്പെടുത്തിയത്തിലൂടെയാണ് ഉധം സിങ്ങിനെ ഭാരതം ഓർമിക്കപ്പെടുന്നത്‌

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ പോരാളിയായിരുന്നു ഉധം സിങ്.1899 ഡിസംബർ 26ന് പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സുനമിലായിരുന്നു ഉധം സിങ്ങിന്റെ ജനനം.സ്വാതന്ത്ര്യ സമര കാലത്ത് ഗദ്ദർ പാർട്ടി അംഗമായിരുന്ന ഉധം സിങ്ങിനെ ഇന്നും ഭാരതം ഓർമിക്കുന്നത്‌ ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊലയ്ക്ക് ഉത്തരവ് നൽകിയ അന്നത്തെ പഞ്ചാബ് ലെഫ്റ്റനന്റ് ഗവർണർ മൈക്കിൾ ഒ’ഡ്വയറെ കൊലപ്പെടുത്തിയത്തിലൂടെയാണ്.കൊലക്ക് ശേഷം കീഴടങ്ങിയ സിങ്ങിനെ വിചാരണക്ക് ശേഷം 1940 ജൂലൈ 31ന് തൂക്കിലേറ്റുകയായിരുന്നു.കസ്റ്റഡി കാലാവധിയിൽ തന്റെ പേരിനൊപ്പം പഞ്ചാബിലെ മൂന്ന് പ്രധാന മതങ്ങളുടെയും, കോളനി വാഴ്ചക്കെതിരായ പോരാട്ടവും രേഖപ്പെടുത്തുന്ന റാം മുഹമ്മദ് സിങ് ആസാദ് എന്ന പേരായിരുന്നു ഉപയോഗിച്ചിരുന്നത്.

കൂട്ടക്കൊലയ്ക്ക് നേർസാക്ഷി

1919 ഏപ്രിൽ 13ന് പഞ്ചാബിലെ അമൃത്സറിലെ ജാലിയൻ വാലബാഗിൽ ഒരുമിച്ചുകൂടിയ ആളുകൾക്ക് നേരെ ബ്രട്ടീഷുകാർ വെടിവെക്കുകയും 379 പേർ കൊല്ലപ്പെടുകയും ചെയ്തു.1200ഓളം പേർക്ക് വെടിവെപ്പിൽ പരിക്കേൽക്കുകയുമുണ്ടായി.അഗതി മന്ദിരത്തിലെ താമസക്കാരനായ ഉധം സിങും പ്രതിഷേധക്കാർക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടുകൊണ്ട് സ്ഥലത്തുണ്ടായിരുന്നു.നിരായുധരായ തന്റെ സഹജീവികളെ നിഷ്കരുണം വെടിവെച്ചു കൊലപ്പെടുത്തുന്നതിന് നേർ സാക്ഷിയായ ഉധം സിങ് എന്ന ചെറുപ്പക്കാരന്റെ മനസ്സിൽ സംഭവം ഒരു നെരിപ്പോടായി മാറിയിരുന്നു.

വിപ്ലവ പ്രസ്ഥാനത്തിലേക്ക്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള വിപ്ലവ പ്രസ്ഥാനങ്ങളിലേക്ക് ഭഗത് സിങ്ങിൽ നിന്നും പ്രചോദിതനായാണ് ഉധം സിങ് 1924ൽ ഗദ്ദർ പാർട്ടിയിൽ അംഗമാകുന്നത്.1927ൽ വിദേശ രാജ്യങ്ങളിൽ താമസമാക്കിയ ഇന്ത്യക്കാരെ കൊളോണിയൽ ഭരണത്തിനെതിരെ സംഘടിപ്പിക്കുന്ന ചുമതലയിൽ ഏർപ്പെട്ടിരുന്ന ഉധം സിങ്, ഭഗത് സിങ്ങിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു.ഇൻഡ്യയിലെത്തുന്ന സിങ്ങിനെ അനുമതിയില്ലാതെ കൈത്തോക്കടക്കമുള്ള ആയുധങ്ങൾ കൈവശം വച്ചതിന് പിടിയിലാകുന്നു.തുടർന്ന് അഞ്ചുവർഷം ജയിലിലടക്കപ്പെടുന്നു.

കാത്തിരുന്ന ദൗത്യത്തിലേക്ക്

1931ൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ സിങ്ങിന്റെ പ്രവൃത്തികൾ പഞ്ചാബ് പോലീസ് നിരന്തരമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.കാര്യം മനസ്സിലാക്കിയ സിങ് കാശ്മീരിലേക്കും അവിടെനിന്നും ജർമ്മനിയിലേക്കും കടന്ന ഉധം സിങ് 1934ൽ ലണ്ടനിലെത്തി.അവിടെ എഞ്ചിനിയറായി ജോലി ചെയ്തു വരവേ ജാലിയൻ വാലാബാഗിൽ തന്റെ സഹോദരങ്ങളെ കൂട്ടക്കൊല ചെയ്യാൻ ഉത്തരവ് നൽകിയ മുൻ  പഞ്ചാബ് ഗവർണർ ലെഫ്റ്റനന്റ് മൈക്കിൾ ഒ’ഡ്വയറെ വധിക്കാൻ സിങ് രഹസ്യ പദ്ധതി തയാറാക്കുന്നു.

ലണ്ടനിലെ കാക്സ്റ്റൺ ഹാൾ

1940 മാർച്ച് 13ന് ലണ്ടനിലെ കാക്സ്റ്റൺ ഹാളിൽ ഈസ്റ്റ് ഇന്ത്യൻ അസോസിയേഷൻ ആൻഡ്‌ സെൻട്രൽ ഏഷ്യൻ സൊസൈറ്റി (ഇപ്പോഴത്തെ റോയൽ സൊസൈറ്റി ഫോർ ഏഷ്യൻ അഫേഴ്സ്)യുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വിശിഷ്ടാതിഥിയായിരുന്നു മൈക്കിൾ ഒ’ഡ്വയർ.21 വർഷങ്ങളായി താൻ മനസ്സിൽ കൊണ്ടുനടക്കുന്ന പകയുടെ പര്യവസാനം കാത്തിരുന്ന ഉധം സിങും പരിപാടി നടക്കുന്ന ഹാളിലെത്തിയിരുന്നു.കയ്യിൽ കരുതിയിരുന്ന ബുക്കിന്റെ താളുകൾ ആകൃതിയിൽ മുറിച്ച് അതിനുള്ളിൽ ഒരു കൈത്തോക്കും സിങ് കയ്യിൽ കരുതിയിരുന്നു.ഒരു ബാറിൽ കണ്ടുമുട്ടിയ മുൻ പട്ടാളക്കാരനിൽ നിന്നായിരുന്നു സിങ് തോക്ക് സംഘടിപ്പിച്ചത്.കാക്സ്റ്റൺ ഹാളിലെ പരിപാടിയുടെ അവസാനം സദസ്സിൽ നിന്നും പ്രസംഗത്തിനായി സ്റ്റേജിലേക്ക് നീങ്ങിയ ഒ’ഡ്വയറെ ഉധം സിങ് തുരു തുരെ നിറയൊഴിച്ചു.ഹൃദയത്തിലും ശ്വാസകോശത്തിന്റെ ഇടതുഭാഗത്തുമായേറ്റ വെടിയുണ്ടകൾ ഒ’ഡ്വയറുടെ മരണകാരണമായി.

ഉദ്ദം സിങ് ( ഇടത്ത് നിന്നും രണ്ടാമത്) ഒ ഡ്വയറുടെ കൊലപാതകത്തിന് ശേഷം 10, കാക്സ്റ്റൺ ഹാളിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു.
ചിത്രം കടപ്പാട്: വിക്കി മീഡിയ ക്രിയേറ്റീവ് കോമൺ CC BY-SA

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജാലിയൻ വാലാബാഗിൽ വെടിയേറ്റ് വീണ് മരിച്ച തന്റെ സഹോദരരുടെ ചോരക്ക് പകരം ചോദിച്ചശേഷം ഒരു ഭീരുവിനെപ്പോലെ ഒളിച്ചോടാൻ സിങ് തയാറായിരുന്നില്ല.അദ്ദേഹം സ്വയം ബ്രട്ടീഷ് നിയമത്തിന് മുന്നിൽ കീഴടങ്ങി.

കുറ്റ വിചാരണയുടെ നാളുകൾ

1940 ഏപ്രിൽ 1ന് ഉദ്ദം സിങ്ങിനെ ബ്രട്ടീഷ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ബ്രിക്സ്ടൺ ജയിലിൽ തടവിൽ പ്രവേശിപ്പിച്ചു.ഒ’ഡ്വയറുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം അന്വേഷിച്ച ബ്രട്ടീഷ് ഉദ്യോഗസ്ഥർക്ക് ഉധം സിങ് ഇങ്ങനെ മറുപടി നൽകി.

എനിക്ക് ഒ ഡ്വയറിനോടുണ്ടായിരുന്ന മുൻ വൈരാഗ്യം തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ഉത്തമ ബോധ്യത്തോടെയാണ് താനത് ചെയ്തത്.അനേകം ആളുകളുടെ ആവേശത്തെയാണ് അദ്ദേഹം തകർത്തത്.അതിനാൽ ഈ മരണം അദ്ദേഹം അർഹിക്കുന്നു.മരണത്തെ ഞാൻ ഭയപ്പെടുന്നില്ല.നീണ്ട 21 വർഷങ്ങളാണ് ഈ വൈരാഗ്യം  തീർക്കുന്നതിനായി ചിലവഴിച്ചത്.അത് സാധ്യമായതിൽ അതീവ സന്തോഷവാനാണ്.രാജ്യത്തിനായാണ് ഞാൻ മരിക്കുന്നത് അതെന്റെ കടമയാണ്.മാതൃരാജ്യത്തിനായി മരിക്കാൻ കഴിയുന്നതിനെക്കാൾ ആദരവ് എന്നതാണ് എനിക്ക് ലഭിക്കുക.

– ഷഹീദ് ഉധം സിങ് –

1940 ജൂലൈ 31ന് സിങ്ങിനെ ബ്രിട്ടനിലെ പെന്റൻവില്ല ജയിലിൽ തൂക്കിലേറ്റി.1974 ജൂലൈ 19ന് സിങ്ങിന്റെ ഭൗതിക അവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിച്ചപ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി,ഗ്യാനി സെയിൽസിങ്,ശങ്കർദയാൽ ശർമ്മ തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്.ശേഷം ഉധം സിങിന്റെ ജന്മനാടായ സുനമിൽ ദഹിപ്പിക്കുകയും ചിതാഭസ്മം സത് ലജ്‌ നദിയിൽ ഒഴുക്കി.ഒരു ഭാഗം ചിതാഭസ്മം അമൃത്സറിലെ ജാലിയൻ വാലാബാഗ് സ്മാരകത്തിലും സൂക്ഷിച്ചിട്ടുണ്ട്.

അമൃത്സറിലെ ജാലിയൻ വാലാബാഗ് സ്മാരകത്തിൽ സൂക്ഷിച്ചിരിക്കുന്ന ഷഹീദ് ഉധം സിങ്ങിന്റെ ചിതാഭസ്മം
ചിത്രം കടപ്പാട്: വിക്കി മീഡിയ ക്രിയേറ്റീവ് കോമൺ CC BY-SA

വീര മൃത്യുവിന്റെ എൺപതാം വർഷവും ഉധം സിങ്ങിന്റെ മരണദിവസം പഞ്ചാബിലും ഹരിയാനയിലും പൊതു അവധി ദിനമായി ആചരിക്കാറുണ്ട്.

സന്ദർശിക്കാം….

# ഉധം സിങ്ങിന്റെ ഓർമ്മക്കായി ബ്രിട്ടനിലെ ബർമിങ്ഹാമിൽ സോഹോ റോഡിൽ സന്നദ്ധ സേവന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

# പഞ്ചാബിലെ അമൃത്സറിലെ ജാലിയൻ വാലാബാഗ് സമാരകത്തിനോട് ചേർന്ന ഉധം സിങ് സ്മാരകം.

ജാലിയൻ വാലാബാഗ് സ്മാരകം, അമൃത്സർ
ചിത്രം കടപ്പാട്: വിക്കി മീഡിയ ക്രിയേറ്റീവ് കോമൺ CC BY-SA

# ഉധം സിങ്ങിന്റെ ജന്മനാടായ സുനമിലെ ജന്മഗൃഹം മ്യുസിയമാക്കി മാറ്റിയിട്ടുണ്ട്.30ഓളം കത്തുകളും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും വീട്ടിൽ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.

# മുൻപ് സുനം എന്നറിയപ്പെട്ടിരുന്ന സിങ്ങിന്റെ ജന്മനാടിന്‌ സുനം ഉധം സിങ് വാല എന്നാണ് അറിയപ്പെടുന്നത്.

# ഉധം സിങ്ങിന്റെ കൈത്തോക്ക്, കത്തി, ഡയറി,ഒരു വെടിയുണ്ട എന്നിവ സ്‌കോട്ട്‌ലൻഡ് യാഡിന്റെ ബ്ലാക്ക് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ഉധം സിങ്ങിന്റെ കൈത്തോക്ക് പരിശോധിക്കുന്ന മ്യുസിയം ക്യുറേറ്റർ ബിൽ വാഡൽ (1970)

# ഷഹീദ് ഉധം സിങ് ചൗക്ക്,അനുപ് ഗഡ്

# 2018 മാർച്ച് 13ന് അമൃത്സറിലെ ജാലിയൻ വാലാബാഗ് സ്മാരകത്തിൽ കവാടത്തിൽ 10 അടി ഉയരത്തിലുള്ള ഉധം സിങ്ങിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

സിനിമയിൽ…

# ജാലിയൻ വാലാബാഗ് (1977)
# ഷഹീദ് ഉധം സിങ്(1977)
# ഷഹീദ് ഉധം സിങ് (2000)
# Assassin (1998) by Asian Dub Foundation # Frank Brazil by Ska Vengers

സ്വതന്ത്ര മാധ്യമ പ്രവർത്തന ഉദ്യമമായ The Vox Journal ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. Join Whatsapp https://chat.whatsapp.com/Ex6VXhhhxMoBvmeescIYsu

FOR ADVERTISEMENT ENQUIRIES WHATSAPP https://wa.me/918593029151

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: