തൃശ്ശൂർ: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമങ്ങളുടെ ഭരണ ഘടന സാധുത ചോദ്യം ചെയ്ത് കൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത ദിവസം സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കും. ഇതിനാവശ്യമായ നിർദേശം സംസ്ഥാന സർക്കാർ അഡ്വക്കേറ്റ് ജനറലിന് നൽകി കഴിഞ്ഞുവെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കരി നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കില്ലെന്നും അതിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ ഏത് നടപടിയും നേരിടാൻ സർക്കാർ ഒരുക്കമാണെന്നും കൃഷി മന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന വിഷയങ്ങളിൽ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നിയമ നിർമാണം നടത്തുന്നത് ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്ന് കൃഷി മന്ത്രി ആരോപിച്ചു. കേന്ദ്ര സർക്കാർ പാസ്സാക്കുന്ന നിയമങ്ങളിൽ ഏതെങ്കിലും വ്യവസ്ഥകൾ സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുകയാണെങ്കിൽ അത് നേരിടാൻ സംസ്ഥാനത്തിന്റെ അധികാരം പ്രയോജനപ്പെടുത്തി ആവശ്യമായ നിയമ നിർമാണം നടത്തുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര മാധ്യമ പ്രവർത്തന ഉദ്യമമായ The Vox Journal ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. Join Whatsapp https://chat.whatsapp.com/Ex6VXhhhxMoBvmeescIYsu
*FOR ADVERTISEMENT ENQUIRIES WHATSAPP* *https://wa.me/918593029151*