Politics

തിരഞ്ഞെടുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചരണത്തിന് ഇറങ്ങാത്തത് ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കാത്തതിനാൽ: കെ സുരേന്ദ്രൻ

പ്രചരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ യു.ഡി.എഫും എൽ.ഡി.എഫും വിയർക്കുകയാണ്

തൃശ്ശൂർ: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് പ്രചരണം നയിക്കാൻ ആളില്ലാത്ത അവസ്ഥയാണ് .കോവിഡിന്റെ പേരിൽ മുഖ്യമന്ത്രി ഭൂമിയിൽ ഇറങ്ങുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രചരണം നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതാണ്. ആകാശത്താണ് മുഖ്യമന്ത്രി പ്രചരണം നടത്തുന്നത്. ജനങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. സ്വർണക്കടത്ത് അടക്കമുള്ള അഴിമതികൾ കൊണ്ട് പിണറായിയുടെ മുഖം വികൃതമായി. മുഖ്യമന്ത്രി കള്ളകടത്തിന് കൂട്ടുനിന്നു. അതിന് പ്രതിഫലവും ലഭിച്ചു. കേസിന്റെ അവസാനത്തിൽ മുഖ്യ പ്രതിയായി പിണറായി വിജയൻ മാറും. പ്രചരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ യു.ഡി.എഫും എൽ.ഡി.എഫും വിയർക്കുകയാണ്. അഴിമതി കേസുകളെ പേടിച്ച് യു.ഡി.എഫ് കളം വിടേണ്ട അവസ്ഥയാണ്. ഏകപ്രതീക്ഷ എൻ.ഡി.എയിൽ ആണ്. ഇരു മുന്നണികളെക്കാൾ അധികം സീറ്റുകൾ നേടുന്നത് എൻ.ഡി.എ ആവും. മുല്ലപ്പള്ളിയെ പോലുള്ള പച്ച നുണയൻ വേറെയില്ല. ജമാ അത്തെ ഇസ്‌ലാമിയുമായുള്ള സഖ്യത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണം. രാജ്യദ്രോഹികളുമായാണ് കോൺഗ്രസ്സ് കൂട്ട് കൂടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: