National

കർഷക സംഘടനകളുമായി കേന്ദ്രം ഇന്ന് വീണ്ടും ചർച്ച നടത്തും

രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കർഷക സംഘടനകൾ ഇന്ന് പ്രതിഷേധിക്കും.
Photo Courtesy Getty Images

ന്യുഡൽഹി: കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ഭേദഗതികളിൽ ചർച്ചയാകാമെന്ന കേന്ദ്ര നിലപാട് കർഷകർ ഇന്നലെ തള്ളിയിരുന്നു.ഇന്ന് മുതൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കർഷക സംഘടനകൾ ഇന്ന് പ്രതിഷേധിക്കും.

Photo Courtesy Getty Images

എല്ലാ ടോൾ പ്ലാസകളും ഉപരോധിക്കാനും ദില്ലിയിലേക്കുള്ള റോഡുകൾ പൂർണമായി തടയാനും കർഷകർ തീരുമാനമെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഭാരത് ബന്ദിനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നും അതിനായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിന തുടർന്നാണ് കഴിഞ്ഞ ദിവസം നടന്ന ഒത്തുതീർപ്പ് ചർച്ച പരാജപ്പെട്ടത്.

Photo Courtesy Getty Images

കർഷകരുടെ ആശങ്ക അകറ്റാൻ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകൾ ഇറക്കാം എന്നതായിരുന്നു സർക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ അത് കർഷക സംഘടന നേതാക്കൾ അംഗീകരിച്ചില്ല. ദില്ലി അതിർത്തികളിൽ തുടരുന്ന സമരം ഒമ്പത് ദിവസം പിന്നിട്ടു. ദില്ലി-യുപി അതിർത്തികളിൽ കർഷകർ ദില്ലി അതിർത്തികൾ കടന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പാതകളിൽ നിൽക്കുകയാണ്.

സ്വതന്ത്ര മാധ്യമ പ്രവർത്തന ഉദ്യമമായ The Vox Journal ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. Join Whatsapp https://chat.whatsapp.com/Ex6VXhhhxMoBvmeescIYsu

FOR ADVERTISEMENT ENQUIRIES WHATSAPP https://wa.me/918593029151

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: