Politics

ക്രിസ്മസ് കിറ്റുകൾ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ട ലംഘനം: എം എം ഹസൻ

സി പി എമ്മിൽ പിണറായി വിരുദ്ധ സിൻഡിക്കേറ്റ് തല ഉയർത്തിയിട്ടുണ്ട്

തൃശ്ശൂർ: ക്രിസ്മസ് കിറ്റുകൾ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഇക്കാര്യത്തിൽ
തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ ബന്ധിപ്പിച്ചതിന് ഗണേഷ് കുമാറിന് ഇടത് മുന്നണി പ്രതിഫലം നൽകിയിട്ടുണ്ടെന്നും എം.എം ഹസൻ തൃശൂരിൽ പറഞ്ഞു.

സി പി എമ്മിൽ പിണറായി വിരുദ്ധ സിൻഡിക്കേറ്റ് തല ഉയർത്തിയിട്ടുണ്ടെന്ന് എം എം ഹസൻ അഭിപ്രായപ്പെട്ടു.
കെ എസ് എഫ് ഇ റെയ്ഡിനെതിരായ മന്ത്രി തോമസ് ഐസക്കിന്റെ നിലപാട് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് പെരിയ കേസിലെ സുപ്രീം കോടതി വിധി.
വിധിയുടെ പശ്ചാത്തലത്തിൽ കൊലയാളികളെ സംരക്ഷിക്കാൻ ചിലവഴിച്ച തുക സി പി എം ഖജനാവിൽ അടക്കണമെന്നും എം.എം ഹസൻ ആവശ്യപ്പെട്ടു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: